ബോട്ടപകടം: ഐജി ശ്രീലേഖ തേക്കടിയില്‍

തേക്കടി തടാകത്തിലും അപകടത്തിനിരയായ കെടിഡിസിയുടെ ജലകന്യക ബോട്ടും ഐജി വിശദമായി പരിശോധിയ്‌ക്കും.
നേരത്തെ പരിശോധനകള്‍ നടത്തിയ വിദഗ്‌ദ്ധരെ ആരേയും പങ്കെടുപ്പിക്കാതെയാണ് പുതിയ സംഘം എത്തുന്നത്. ക്രൈബ്രാഞ്ച് എസ്‌പി നേരത്തെ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുകയും നിരവധി വീഴ്‌ചകള്‍ പ്രാഥമികമായി ശ്രദ്ധയില്‍പ്പെട്ടതായി മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്‌തിരുന്നു.
തുടര്‍ന്ന് എത്തിയ ഫൊറന്‍സിക് വിദഗ്‌ദ്ധന്‍ കെ മോഹന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും കൊച്ചി സര്‍വ്വകലാശാലയിലെ ഡോക്ടര്‍ പ്യാരിലാലിന്റെ നേതൃത്വത്തിലുള്ള സംഘവും കൂടുതല്‍ വീഴ്‌ചകളിലേയ്‌ക്ക് വിരല്‍ ചൂണ്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനും കെടിഡിസിയ്‌ക്കും നേരെ നിശിത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇത്തരം കൂടുതല്‍ സംഭവങ്ങള്‍ക്ക് ഇടം നല്‍കാതിരിയ്‌ക്കുന്നതിനായാണ് വിദഗ്‌ദ്ധരെ ഒഴിവാക്കി ഐജി ശ്രീലേഖ നേരിട്ട് സംഭവസ്ഥലം സന്ദര്‍ശിയ്‌ക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications