കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ കോളജ്‌ ഡോക്‌ടര്‍മാര്‍ കൂട്ടഅവധിയിലേക്ക്

Google Oneindia Malayalam News

കോഴിക്കോട്‌: സ്വകാര്യ പ്രാക്‌ടീസ്‌ നിരോധനത്തിനെതിരെ രംഗത്തെത്തിയ മെഡിക്കല്‍ കോളെജ്‌ ഡോക്ടര്‍മാര്‍ സ്വയം വിരമിക്കലിനും ദീര്‍ഘകാല അവധിയ്‌ക്കും ഒരുങ്ങുന്നു. കോഴിക്കോട്‌ മെഡിക്കല്‍ കോളെജിലെ ഒമ്പത്‌ ഡോക്ടര്‍മാരാണ്‌ അവസാനമായി ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചത്‌. ഇതോടെ കോഴിക്കോട്‌ സ്വയം വിരമിക്കലിന്‌ അപേക്ഷ നല്‍കിയ ഡോക്ടര്‍മാരുടെ എണ്ണം ഏഴും ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചവരുടെ എണ്ണം പതിമൂന്നുമായി.

ഡോക്ടര്‍മാരുടെ കുറവ്‌ ഒപി വിഭാഗത്തെ സാരമായി ബാധിച്ചിട്ടുണ്ട്‌. വൈകുന്നേരമായിട്ടും ഒപി തീര്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ്‌ ഇവിടെയുള്ളത്‌. കോട്ടയം മെഡിക്കല്‍ കോളെജിലെ ന്യൂറോമെഡിസിന്‍ വിഭാഗത്തിലെ ആകെയുള്ള മൂന്നു ഡോക്‌ടര്‍മാരും ശംബളരഹിത സ്‌ഥിര അവധിക്ക്‌ അപേക്ഷിച്ചു. രണ്ട്‌ ഡോക്‌ടര്‍മാര്‍ സ്വയംവിരമിക്കലിന്‌ അപേക്ഷ നല്‍കി. വാര്‍ഡില്‍ ഇപ്പോള്‍ രണ്ട്‌ പിജി വിദ്യാര്‍ഥികള്‍ മാത്രമാണ്‌ രോഗികളെ ചികില്‍സിക്കാനുള്ളത്‌.

ആലപ്പുഴ മെഡിക്കല്‍ കോളജിലെ ന്യൂറോ മെഡിസിന്‍ പ്രഫസര്‍ കഴിഞ്ഞ ദിവസം സ്വയംവിരമിച്ച്‌ സഹകരണ മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചു. ഒരു അസിസ്‌റ്റന്റ്‌ പ്രഫസര്‍ മാത്രമാണു ന്യൂറോ വിഭാഗത്തില്‍ ഇവിടെ ശേഷിക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X