രാഹുലിനെതിരെ പരാമര്‍ശം: അന്വേഷണം തുടങ്ങി

നേരത്തെ ക്രൈംബ്രാഞ്ച് എസ്‌പി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇദ്ദേഹം രാഹുല്‍ ഗാന്ധിയ്‌ക്കതിരെ അപമര്യാദയായി സംസാരിച്ചു എന്നതിന് തെളിവ് ലഭിച്ചതായാണ് അറിയുന്നത്.
ബുധനാഴ്‌ച രാത്രി ഒമ്പത് മണിയോടെ കോഴിക്കോട് നഗരപരിധിയിലാണ് സംഭവം. വെസ്റ്റ് ഹില്‍ ഗസ്റ്റ് ഹൗസില്‍ രാത്രി വിശ്രമിയ്‌ക്കാനെത്തിയ രാഹുല്‍ ഗാന്ധി അപ്രതീക്ഷിതമായി പുറത്തിറങ്ങിയതോടെ സുരക്ഷ ക്രമീകരണങ്ങള്‍ക്കായി വീടുകളിലേക്ക് തിരികെ പോയ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരോട് തിരിച്ചെത്താന്‍ നിര്‍ദ്ദേശം വന്നു.
ഈ വിവരം ലഭിച്ച സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ വയര്‍ലെസ് സെറ്റിലൂടെ "ഇയാള്‍ക്ക് രാത്രി വേറെ പണിയൊന്നുമില്ലെയെന്നും, ഈ ചങ്ങായി ഇപ്പോള്‍ എവിടെയാ" എന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്നുമാണ് ആരോപണം. സംസാരം വയര്‍ലെസ് സെറ്റിലൂടെ ആയതിനാല്‍ നഗരത്തില്‍ വയര്‍ലെസ് സെറ്റ് കൈവശമുള്ള എല്ലാ പൊലീസുകാരും ഇത് കേട്ടു. ഇവരില്‍ ആരോ ഇതിനെപ്പറ്റി റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്.
മോശം പരാമര്‍ശത്തെപ്പറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലേയ്‌ക്ക് മാര്‍ച്ച് നടത്തുകയാണ്.












Click it and Unblock the Notifications