ബോട്ട് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍
കുമളി: തേക്കടി ബോട്ടപകടവുമായി ബന്ധപ്പെട്ട് ചീഫ് ബോട്ട് ഇന്‍സ്പെക്ടര്‍ എം മാത്യൂസിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഐആര്‍എസ് രേഖ വാങ്ങിയില്ലെന്ന കുറ്റത്തിനാണ് എം മാത്യൂസിനെ അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് ഐജി നിര്‍ദ്ദേശം നല്‍കിയതെന്നാണ് ലഭ്യമാകുന്ന വിവരം.
45 പേരുടെ മരണത്തിന് കാരണമായ കെടിഡിസിയുടെ ജലകന്യക ബോട്ടിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതും അപകട ശേഷം ബോട്ടിന് തകരാര്‍ ഇല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതും മാത്യൂസായിരുന്നു. ഇയാളെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം വിശദമായി ചോദ്യം ചെയ്തിരുന്നു.
ബോട്ടിന് ഇന്ത്യന്‍ രജിസ്ട്രേഷന്‍ ഓഫ് ഷിപ്പിങിന്റെ അംഗീകാരം ലഭിച്ചിരുന്നതിനലാണ് താന്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് ക്രൈംബ്രാഞ്ചിനോട് ഇയാള്‍ പറഞ്ഞിരുന്നു. ബോട്ടിന്റെ ചരിവ് നേരത്തെ ശ്രദ്ധയില്‍പ്പെട്ടിരുന്നെന്നും ഇത് കാര്യമാക്കേണ്ടെന്ന് ഐആര്‍എസ് പറഞ്ഞിരുന്നതായും മാത്യൂസ് വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications