ബോട്ട് ഡ്രൈവര്‍ക്ക് സഹായവുമായി യേശുദാസ്

അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെക്കുറിച്ചോര്‍ത്ത് ഒരുപാട് ദുഖമുണ്ട്. അവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു. എന്നാല്‍ അപകടത്തിന് ഒരാളുടെ പേരില്‍ മാത്രം കുറ്റം ചുമത്തുന്നത് ശരിയല്ല.
ഡ്രൈവര്‍ വെറും ഉദ്യോഗസ്ഥന്‍ മാത്രമാണ്. ഉപജീവനത്തിനായി ജോലി ചെയ്യുന്നയാള്‍. അതേ സമയം ബോട്ടിന് ലൈസന്‍സ് നല്‍കിയവര്‍, ബോട്ടിന്റെ ഉടമസ്ഥര്‍ ഒക്കെ അപകടത്തിന് ഒരു പോലെ ഉത്തരവാദികളാണ്. അവരെ മാറ്റിനിര്‍ത്തി ഒരാളെ മാത്രം ബലിയാടാക്കുന്നത് ശരിയല്ല. തന്റെ നടപടി തെറ്റിദ്ധരിയ്‌ക്കരുതെന്നും അപകടം തികച്ചും ദുഖകരം തന്നെയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.












Click it and Unblock the Notifications