കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് നേരെ ആക്രമണം

കാര്‍ ബേംബ് സ്‌ഫോടനമോ ചാവേര്‍ ആക്രമണമോ നടന്നിരിയ്‌ക്കാമെന്നാണ് സൂചന. ടയോട്ട കോറോള കാറിലെത്തിയ ആക്രമി എംബസിയ്‌ക്ക് സമീപം സ്‌ഫോടനം നടത്തുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എംബസിയ്‌ക്ക് വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ ജനലുകളും വാതിലുകളുമെല്ലാം തകര്‍ന്നു. എംബസി പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ഒട്ടേറെ വാഹനങ്ങള്‍ക്കും കേടുപാടുകളുണ്ട്.
അതേ സമയം എംബസിയ്‌ക്കുള്ളിലെ ഇന്ത്യന്‍ ജീവനക്കാര്‍ എല്ലാവരും സുരക്ഷിതരാണ് എന്നാണ് ലഭ്യമാകുന്ന വിവരം. ഒട്ടേറെ സുപ്രധാന ഓഫീസുകള്‍ പ്രവര്‍ത്തിയ്‌ക്കുന്ന അതീവ സുരക്ഷാ മേഖലയിലാണ് സ്‌ഫോടനം നടന്നിരിയ്‌ക്കുന്നത്. 2008 ജൂലൈ ഏഴിന് ഇതേ എംബസിയ്‌ക്കുനേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. കാബൂളില്‍ ഈ ഓഗസ്റ്റിനുശേഷമുണ്‌ടാകുന്ന നാലാമത്തെ സ്‌ഫോടനമാണിത്.












Click it and Unblock the Notifications