അമേരിക്ക തന്നെ ലക്ഷ്യം: താലിബാന്‍
കാബൂള്‍: അമേരിക്ക ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് തങ്ങള്‍ ഭീഷണിയല്ലെന്ന് താലിബാന്‍ വ്യക്തമാക്കി.
അഫ്‌ഗാനിസ്ഥാനില്‍ അധിനിവേശം നടത്തിയ യുഎസിനെതിരെയാണ് തങ്ങളുടെ പോരാട്ടം. താലിബാനെ തകര്‍ക്കാന്‍ യുഎസ് സേന അഫ്‌ഗാനിലെത്തിയിട്ട് എട്ടുവര്‍ഷമായതിന്റെ പശ്ചാത്തലത്തിലാണ് താലിബാന്റെ പ്രസ്‌താവന.
യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ അജണ്ടയിലില്ലെന്നും അഫ്‌ഗാനില്‍നിന്ന് യുഎസ് സേന പിന്‍വാങ്ങുന്നതുവരെ പോരാട്ടം തുടരുമെന്നും പ്രസ്‌താവനയിലുണ്ട്. അല്‍ഖ്വായിദയുടെ പ്രവര്‍ത്തനങ്ങള്‍ താലിബാന്റെ പിന്തുണയോടെയാണ് എന്നാ ആരോപണത്തെ ചെറുക്കാനാണ് പുതിയ പ്രസ്‌താവനയുമായി താലിബാന്‍ രംഗത്തെത്തിയതെന്ന് കരുതപ്പെടുന്നു.
അമേരിക്കന്‍ ആധിപത്യത്തില്‍നിന്ന് അഫ്‌ഗാനെ മോചിപ്പിയ്‌ക്കുകയും ഇസ്‌ലാം ഭരണകൂടം സ്ഥാപിക്കുകയുമാണ് ലക്ഷ്യമെന്നും താലിബാന്‍ പ്രസ്‌താവനയിലൂടെ വ്യക്തമാക്കി.












Click it and Unblock the Notifications