പസഫിക്കില്‍ വീണ്ടും ഭൂചലനം
സാന്റോ: ഒരാഴ്‌ചയുടെ ഇടവേളയ്‌ക്ക് ശേഷം പസഫിക് സമുദ്രത്തില്‍ വീണ്ടും വന്‍ ഭൂചലനങ്ങള്‍. ഒരു മണിക്കൂറിനിടെ മൂന്ന് തവണയാണ് പസഫിക് സമുദ്രത്തില്‍ ന്യൂസിലാന്റിന് സമീപത്തുള്ള വനാതു ദ്വീപസമൂഹത്തില്‍ ഭൂചനലം അനുഭവപ്പെട്ടത്.
റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിനുപിന്നാലെ 7.7, 7.1 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ തുടര്‍ ചലനങ്ങളാണ് ഉണ്ടായത്. ശക്തമായി തിരകളുയര്‍ന്നതിനെതുടര്‍ന്ന് നല്‍കിയ സുനാമി മുന്നറിയിപ്പ് പിന്നീട് പിന്‍വലിച്ചു. മരണമോ നാശനഷ്ടങ്ങളൊ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. വനാതുവില്‍ നിന്ന് 295 കിലോമീറ്റര്‍ അകലെയുള്ള സാന്റോ ദ്വീപാണ് ആദ്യ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
കഴിഞ്ഞ ആഴ്‌ച പസഫിക് സമുദ്രത്തില്‍ ഭൂകമ്പത്തെതുടര്‍ന്നുണ്ടായ സുനാമിയില്‍ സമോവ ദ്വീപിലെ 184 ഓളം പേര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications