ക്വത്‌റോചിക്ക് ക്ലീന്‍ചിറ്റ് : അന്തിമവാദം 24ന്

അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ വരെ ആരോപണങ്ങള്‍ ഉയര്‍ന്ന ബോഫോഴ്‌സ് കേസില്‍ ക്വത്‌റോചിയെ ഇന്ത്യയില്‍ കൊണ്ടുവരാന്‍ സാധിക്കാത്തതിനാല്‍ വിചാരണ തുടരാന്‍ കഴിയില്ലെന്നാണ് സിബിഐയുടെ നിലപാട്.
വ്യക്തമായ തെളിവുകളില്ലാത്തതും ക്വത്‌റോചിയെ ഇന്ത്യയിലെത്തിയ്‌ക്കാന്‍ സാധിക്കാത്തതിനാലും നടപടികള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ നേരത്തെ അറിയിച്ചിരുന്നു. കേസ് പിന്‍വലിയ്‌ക്കാനുള്ള സിബിഐയുടെ നീക്കങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. യുപിഎ സര്‍ക്കാരിന്റെ ഇടപെടലുകളാണ് കേസ് പിന്‍വലിയ്‌ക്കുന്നതിന് പിന്നിലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം ആരോപണമുയര്‍ത്തിയിട്ടുണ്ട്.












Click it and Unblock the Notifications