റുക്‌സാനയെ അനുമോദിക്കാന്‍ രാഷ്ട്രപതിയും

റുക്‌സാനയ്‌ക്കു ധീരതാ അവാര്‍ഡ് നല്‍കുമെന്ന ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണു രാഷ്ട്രപതിയുടെ സന്ദര്‍ശനം. ഇന്ത്യ-പാക് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ നേരിട്ടു വിലയിരുത്താനാണ് അവര്‍ കശ്‌മീരിലെത്തുന്നത്.
വീട്ടില്‍ അതിക്രമിച്ച് കയറിയ ആറംഗ ഭീകര സംഘം കുടുംബാംഗങ്ങളെ മര്‍ദ്ദിക്കുന്നത് കണ്ടാണ് റുക്‌സാന തോക്കെടുത്ത് പ്രത്യാക്രമണം നടത്തിയത്. ഭീകരര്‍ കൊണ്ടു വന്ന തോക്ക് തന്നെയാണ് റുക്‌സാന അവര്‍ക്കെതിരെ പ്രയോഗിച്ചത്. ആക്രമണത്തില്‍ ഒരു ഭീകരന്‍ മരിയ്‌ക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഭയന്നു പോയ മറ്റുള്ളവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.












Click it and Unblock the Notifications