കേരളാ കോണ്‍. സെക്യുലര്‍ മാണി ഗ്രൂപ്പില്‍ ലയിക്കും

ഇരുപാര്‍ട്ടികളും തമ്മിലുള്ള ലയനം ഈ മാസം തന്നെ ഉണ്ടാകുമെന്ന് പിസി ജോര്‍ജ്ജ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ലയന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഏഴംഗ കമ്മിററി രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ മാണി ഗ്രൂപ്പിലെ പ്രമുഖരുമായി ചര്‍ച്ച നടത്തും. സെക്യുലര്‍ നേതാക്കള്‍ക്ക് മാണി ഗ്രൂപ്പില്‍ വേണ്ടത്ര പ്രാതിനിധ്യം ഉറപ്പാക്കലാണ് ചര്‍ച്ചകളുടെ ലക്ഷ്യം.
കേരളാ കോണ്‍ഗ്രസുകളില്‍ ഏറ്റവുമധികം ജനപിന്തുണയുള്ളത് മാണിഗ്രൂപ്പിനാണെന്നും അതിനാലാണ് ആ പാര്‍ട്ടിയ്‌ക്കൊപ്പം ചേരുന്നതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ഐക്യ കേരളാ കോണ്‍ഗ്രസ് എന്ന ലക്ഷ്യത്തിലേയ്‌ക്കുള്ള ആദ്യപടിയാണ് ഇന്നുണ്ടായിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
നാല് കേരളാ കോണ്‍ഗ്രസുകളുടെ ലയനത്തിന് പ്രധാന വിലങ്ങുതടിയായി നില്‍ക്കുന്നത് സ്ഥാനങ്ങള്‍ സംബന്ധിച്ചുള്ള ഭിന്നതകളാണ്. ഇത് കീറാമുട്ടിയായി തുടരുന്നതിനാലാണ് സെക്യൂലാര്‍ പാര്‍ട്ടി മാണി ഗ്രൂപ്പില്‍ ലയിക്കാന്‍ തീരുമാനിച്ചത്.
മൂന്ന് ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങളും മൂന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനങ്ങളും സെക്യൂലറിന് ലഭിയ്‌ക്കുന്ന തരത്തിലാണ് ലയന പാക്കേജ് രൂപം കൊടുത്തിരിക്കുന്നതെന്നറിയുന്നു. ഇതിന് പുറമെ പിസി ജോര്‍ജ്ജിനെ പാര്‍ട്ടിയുടെ നിയമസഭാ കക്ഷിയുടെ ഉപനേതാവാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications