Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന്‌ നിയമസഭാ മണ്ഡലങ്ങളിലേക്ക്‌ നടക്കുന്ന ഉപതിരഞ്ഞെടുപ്പിലെ സിപിഎം-സിപിഐ സ്ഥാനാര്‍ത്ഥി നിര്‍ണയം അവസാന റൗണ്ടില്‍. സിപിഎം സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം വെള്ളിയാഴ്‌ച തന്നെ ഉണ്ടാകുമെന്നാണ്‌ അറിയുന്നത്‌. അതേ സമയം ശനിയാഴ്‌ച ചേരുന്ന സിപിഐ നേതൃയോഗം ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിയക്കും. ആലപ്പുഴയില്‍ മൂന്ന്‌ പേരടങ്ങുന്ന സ്‌ഥാനാര്‍ഥികളുടെ പ്രാഥമിക പട്ടിക സിപിഐ വ്യാഴാഴ്‌ച പ്രഖ്യാപിച്ചിരുന്നു.

സിപിഎം മത്സരിയ്‌ക്കുന്ന കണ്ണൂര്‍, എറണാകുളം ജില്ലാ സെക്രട്ടേറിയറ്റുകള്‍ വെള്ളിയാഴ്‌ച രാവിലെ ചേര്‍ന്ന്‌ സ്ഥാനാര്‍ത്ഥിപ്പട്ടിക തയാറാക്കി സംസ്ഥാന നേതൃത്വത്തിന്‌ സമര്‍പ്പിയ്‌ക്കും. സംസ്ഥാന സെക്രട്ടേറിയറ്റ്‌ ഇത്‌ ചര്‍ച്ച ചെയ്‌ത പട്ടികയ്‌ക്ക്‌ അംഗീകാരം നല്‍കും. വൈകുന്നേരത്തോടെ അതാത്‌ ജില്ലാ കമ്മിറ്റികളാണ്‌ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിയ്‌ക്കുക.

എംവി ജയരാജന്‍, കെപി സഹദേവന്‍, എഎന്‍ ഷംസീര്‍, എന്നിവരെയാണ്‌ കണ്ണൂരിലേക്ക്‌ പരിഗണിക്കുന്നതെന്നറിയുന്നു. കെ. അനില്‍കുമാര്‍, എഎന്‍ ഉണ്ണികൃഷ്‌ണന്‍, കെഡി വിന്‍സെന്റ്‌ എന്നിവരിലാരെങ്കിലും എറണാകുളത്ത്‌ മത്സരിയ്‌ക്കുമെന്നാണ്‌ സൂചന.

ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി മറികടന്നു വിജയിക്കാന്‍ കഴിയുന്ന ഒറ്റക്കെട്ടായ സംഘടനാപ്രവര്‍ത്തനം ഉപതെരഞ്ഞെടുപ്പുകളില്‍ നടപ്പാക്കണമെന്നും ഇപി ജയരാജന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്‌ച ചേര്‍ന്ന സംസ്ഥാന സമിതി തീരുമാനിച്ചു.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മികവുറ്റതാക്കാനുള്ള രേഖയും സംസ്ഥാനസമിതി അംഗീകരിച്ചു. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍, പൂര്‍ത്തീകരിക്കേണ്ട പദ്ധതികള്‍ എന്നിവ സംബന്ധി ച്ചു വ്യക്തത ഉണ്ടാക്കി സമയബന്ധിതമായി അവ പൂര്‍ത്തിയാക്കണമെന്ന്‌ രേഖ നിര്‍ദേശിക്കുന്നു. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും ഇഎംഎസ്‌ ഭവനപദ്ധതിയും കൂടുതല്‍ വിപുലീകരിച്ച്‌ ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+