കണ്ണൂരില്‍ കരുത്ത് കാട്ടാന്‍ എംവി ജയരാജന്‍

കണ്ണൂര്‍ ജില്ല ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയാണെങ്കിലും ജില്ലയുടെ സിരാകേന്ദ്രമായ കണ്ണൂര്‍ മണ്ഡലം ഇപ്പോഴും സിപിഎമ്മിന് ബാലികേറാമലയാണ്. ഈ സാഹചര്യത്തിലാണ് കരുത്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കി മണ്ഡലം പിടിയ്‌ക്കാന്‍ സിപിഎം ശ്രമിയ്‌ക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലേറ്റ തോല്‍വിയ്‌ക്ക് ജയരാജനിലൂടെ മറുപടി നല്‍കാനാണ് സിപിഎം ലക്ഷ്യമിടുന്നത്.
അതേ സമയം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം പതിവ് പോലെ ഇഴഞ്ഞു നീങ്ങുകയാണ്. സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ മൂന്നംഗ സമിതിയെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി നിയോഗിച്ചിട്ടുണ്ട്. ആര്യാടന്‍ മുഹമ്മദിനാണ് കണ്ണൂരിലെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ചുമതല.
ഡിസിസി പ്രസിഡന്‍റ് പി രാമകൃഷ്‌ണന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായി സൂചനകളുണ്ട്. അതേ സമയം സിപിഎമ്മില്‍ നിന്ന് മറുകണ്ടം ചാടിയ എംപി അബ്ദുള്ളക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കാനും നീക്കങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഈയാഗ്രഹവുമായി കണ്ണൂര്‍ ഡിസിസി ഓഫീസിലെത്തിയ അബ്ദുള്ളക്കുട്ടിക്ക് നിരാശനായി മടങ്ങേണ്ടുവന്നുവെന്നാണ് അറിയാന്‍ കഴിയുന്നത്.












Click it and Unblock the Notifications