സിഖ് യുവതിയും 3 കുട്ടികളും മരിച്ച നിലയില്‍
ടൊറന്റോ: സിഖ് യുവതിയെയും മൂന്നു കുട്ടികളേയും ദുരൂഹ സാഹചര്യത്തില്‍ കാനഡയിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കല്‍ഗറിയിലെ ഫ്‌ളാറ്റിലാണ് 27 കാരിയായ ഹര്‍സിമ്രിത്തിന്‍റെയും മൂന്ന് നവജാത ശിശുക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്നു പൊലീസ് അധികൃതര്‍ അറിയിച്ചു. കാനഡയില്‍ പഞ്ചാബികള്‍ ഏറ്റവുമധികം തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലൊന്നാണ് ആല്‍ബര്‍ട്ട പ്രവിശ്യയിലുള്ള കാല്‍ഗറി.
കുഞ്ഞുങ്ങള്‍യ ഹര്‍സിമ്രത്തിന്റേത് തന്നെയാണോ എന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. മൂന്നു വര്‍ഷമായി ഇവര്‍ ഇവിടെ വാടകയ്‌ക്കു താമസിക്കുകയായിരുന്നു.
ഹര്‍സിമ്രത്തിന്റെ കൂടെ ഒരു യുവാവ് ഉണ്ടായിരുന്നെന്നും അയാള്‍ ഭര്‍ത്താവാണോ എന്ന കാര്യം പറഞ്ഞിരുന്നില്ലെന്നും അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമ പറഞ്ഞു. ഹര്‍സിമ്രത്ത് ഗര്‍ഭിണി ആയിരുന്നുവെന്ന് അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications