പന്നിപ്പനി പുനെയില്‍ മരണം 78 കടന്നു
പുനെ: രാജ്യത്ത് പന്നിപ്പനി ഏറ്റവുമധികം പടര്‍ന്നുപിടിച്ച പുനെയില്‍ എച്ച്1എന്‍1 ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. ഇതോടെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 78 ആയി. സാസൂണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതര്‍ഡി സ്വദേശിനി കവിത പഡാലെ(35), വിഞ്‌ജര്‍ സ്വദേശിനി വൈശാലി ചൊരങ്(29) എന്നിവരാണു മരിച്ചത്.
കവിത മൂന്ന് ദിവസം മുമ്പാണ് മരിച്ചത്. എന്നാല്‍ ഇവരുടെ പരിശോധനാ ഫലം കഴിഞ്ഞ ദിവസമാണ് ലഭിച്ചതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് ജോയിന്‍റ് ഡയറക്‌റ്റര്‍ അശോക് മെഹ്‌ത പറഞ്ഞു. ഗുരുതരാവസ്ഥയില്‍ ഈ മാസം ആറിനാണു വൈശാലിയെ സാസൂണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈശാലി ഗര്‍ഭിണിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പൂനെയില്‍ 12 പേര്‍ക്കു കൂടി പന്നിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പൂനെ ജില്ലയില്‍ പനി ബാധിച്ചവരുടെ എണ്ണം 8,930 ആയി. ഇവരില്‍ 17 പേര്‍ അതീവഗുരുതരാവസ്ഥയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications