നവജാതശിശുക്കളെ അമ്മ കൊലപ്പെടുത്തി
ചെന്നൈ: 15 ദിവസം മാത്രം പ്രായമുള്ള നവജാതശിശുക്കളെ കൊലപ്പെടുത്തിയ അമ്മയെ പൊലീസ് അറസ്റ്റു ചെയ്‌തു. ചെന്നൈയിലെ ഓട്ടോറിക്ഷ ഡ്രൈവറായ ദുരൈപാണ്ഡിയുടെ ഭാര്യ രേവതിയാണ് തന്റെ ഇരട്ട പെണ്‍കുട്ടികളെ കൊലപ്പെടുത്തിയത്.
സെപ്‌തംബര്‍ 24ന് തൂത്തുക്കുടിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് രേവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. മാസം തികയും മുമ്പെ പ്രസവിച്ചതിനാല്‍ രണ്ട് കുഞ്ഞുങ്ങളെയും ഇന്‍കുബേറ്ററിലാണ് കിടത്തിയിരുന്നത്.
പെണ്‍കുട്ടികള്‍ പിറന്നത് രേവതിയേയും ഇവരുടെ അമ്മ തെന്നലയേയും വളരെ നിരാശരാക്കിയിരുന്നു. കൊല നടന്ന ദിവസം പാലൂട്ടാനെന്ന വ്യാജേന ഇന്‍കുബേറ്റര്‍ വാര്‍ഡിലെത്തിയ രേവതി ബ്ലേഡ് ഉപയോഗിച്ച് ഒരു കുഞ്ഞിന്റെ കഴുത്ത് മുറിക്കുകയായിരുന്നു. മറ്റൊരു കുഞ്ഞിനെ രേവതിയുടെ അമ്മ തെന്നല ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് പൊലീസ് പറഞ്ഞു. കുട്ടികള്‍ കൊല്ലപ്പെട്ട വിവരം ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിച്ചത്. കൊല നടത്തിയ കാര്യം ഇരുവരും സമ്മതിച്ചുവെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications