ഐടിയില്‍ 2 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
തൃശൂര്‍: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഐടി മേഖലയില്‍ സംസ്ഥാനത്ത് രണ്ട് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിയ്‌ക്കുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. കൊരട്ടി ഇന്‍ഫോപാര്‍ക്ക് രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്ക് മാതൃകയില്‍ കണ്ണൂരില്‍ സൈബര്‍ പാര്‍ക്ക് സ്ഥാപിക്കും. ഐടി രംഗത്ത് പതിനായിരം കോടി രൂപയുടെ മൂലധന സമാഹരണത്തിന് തുടക്കം കുറിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
കൊരട്ടി ഇന്‍ഫോപാര്‍ക്ക് ഉദ്‌ഘാടനം ചെയ്‌ത് കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസ്‌താവനക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. മൂന്ന് മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സ്ഥിതിയ്‌ക്ക് മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കാണിച്ച് കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications