ആലപ്പുഴയില്‍ കൃഷ്‌ണപ്രസാദ്
തിരുവനന്തപുരം: ആലപ്പുഴ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്‌ഥാനാര്‍ഥിയായി സിപിഐയിലെ ജികൃഷ്‌ണപ്രസാദ് മത്സരിക്കും. ശനിയാഴ്‌ച ചേര്‍ന്ന സിപിഐ സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം പാര്‍ട്ടി സെക്രട്ടറി വെളിയം ഭാര്‍ഗവനാണ് ഇക്കാര്യമറിയിച്ചത്. എഐവൈഎഫ് ജില്ലാ പ്രസിഡന്റായ കൃഷ്‌ണപ്രസാദ് വിദ്യാര്‍ഥി സംഘടനാ പ്രസ്‌ഥാനത്തിലൂടെയാണ് സജീവ രാഷ്‌ട്രീയത്തില്‍ എത്തിയത്.
ആലപ്പുഴ സ്വദേശി, എന്‍എസ് എസ് പിന്തുണ തുടങ്ങിയ പരിഗണനകള്‍ കൃഷ്‌ണപ്രസാദിന് അനുകൂല ഘടകമായത്. കാണുന്നത്. സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ സമുദായ സമന്വയം പാലിക്കണമെന്ന നിര്‍ബന്ധം പാര്‍ട്ടി ചര്‍ച്ചകളില്‍ ഉയര്‍ന്നിരുന്നു.
സംസ്ഥാന കമ്മിറ്റി അംഗം പിഎസ്‌എം ഹുസൈന്‍, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെഎന്‍ ചന്ദ്രശര്‍മ്മ എന്നിവവരെ മറികടന്നാണ് കൃഷ്‌ണപ്രസാദ്, ആലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായത്.












Click it and Unblock the Notifications