കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്‌

Google Oneindia Malayalam News

Doctors on strike
തിരുവനന്തപുരം: മെഡിക്കല്‍ കോളെജ്‌ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്‌ നീങ്ങുന്നു. സര്‍ക്കാര്‍ ഉടന്‍ ചര്‍ച്ചക്ക്‌ തയാറായില്ലെങ്കില്‍ ഈ മാസം 22 മുതല്‍ അനിശ്ചിത കാല പണിമുടക്ക്‌ നടത്തുമെന്ന്‌ മെഡിക്കല്‍ കോളെജ്‌ അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ ഭാരവാഹികള്‍ മുന്നറിയിപ്പ്‌ നല്‍കി.

മുപ്പതോളം ഡോക്ടര്‍മാര്‍ രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചിട്ട്‌. അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞ ആവശ്യങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ സര്‍ക്കാരിന്‌ കത്ത്‌ നല്‍കിയിട്ടുണ്ട്‌. ഇപ്പോള്‍ ചര്‍ച്ചക്ക്‌ തയാറായില്ലെങ്കില്‍ പിന്നീട്‌ ചര്‍ച്ച നടത്താന്‍ തയാറല്ലെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.

സെപ്‌റ്റംബര്‍ 17നാണ്‌ സര്‍ക്കാരുമായുള്ള ചര്‍ച്ചയ്‌ക്കു വേണ്ടി ഡോക്ടര്‍മാര്‍ ചട്ടപ്പടി സമരം പിന്‍വലിച്ചത്‌. മൂന്നാഴ്‌ചയ്‌ക്കുള്ളില്‍ ചര്‍ച്ച ചെയ്‌ത്‌ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന സര്‍ക്കാരിന്റെ ഉറപ്പിന്‍ മേലായിരുന്നു പിന്‍മാറ്റം. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സ്വകാര്യ പ്രാക്ടീസ്‌ അനുവദിക്കണമെന്നാണ്‌ കെജിഎംസിടിഎയുടെ ആവശ്യം. ശംബളപരിഷ്‌കരണത്തിലെ അപാകതകള്‍ ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. അതേ സമയം സ്വകാര്യപ്രാക്ടീസ്‌ സംബന്ധിച്ച്‌ ചര്‍ച്ചയ്‌ക്കില്ലെന്ന നിലപാടിലാണ്‌ സര്‍ക്കാര്‍.

സ്വകാര്യ പ്രാക്ടീസ്‌ നിരോധിച്ചതോടെ മെഡിക്കല്‍ കോളേജുകളില്‍ കൂട്ടഅവധിയില്‍ പ്രവേശിക്കുന്നവരുടെയും സ്വയം വിരമിക്കാന്‍ അപേക്ഷ നല്‍കുന്നവരുടെയും എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്‌. പല മെഡിക്കല്‍ കോളേജുകളിലെയും വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഡോക്ടര്‍മാരില്ലാത്ത അവസ്ഥയാണ്‌. സംസ്ഥാനത്തെ അഞ്ച്‌ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലുംകൂടി ന്യൂറോ മെഡിസിന്‍ വിഭാഗത്തില്‍ ഇപ്പോള്‍ ഒരു പ്രൊഫസര്‍ മാത്രമാണുള്ളത്‌. പലയിടങ്ങളിലും പിജി വിദ്യാര്‍ത്ഥികളാണ്‌ രോഗികളെ പരിശോധിയ്‌ക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X