കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ വനിതാ കോളെജില്‍ പോയതിന്‌ 1.5 കോടി

Google Oneindia Malayalam News

A K Balan
തിരുവനന്തപുരം: നാല്‌ വനിതാ കോളേജില്‍ പോയി കൈകൊടുക്കാന്‍ വേണ്ടി ഒന്നരക്കോടി പൊടിച്ച മകനെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി തയാറാകണമെന്ന്‌ വൈദ്യുതി മന്ത്രി എകെ ബാലന്‍. ചെലവ്‌ ചുരുക്കലിന്റെ പേരില്‍ മന്ത്രിമാരെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും ഇറക്കിവിട്ട സോണിയ ഗാന്ധി രാഹുല്‍ ഗാന്ധിയുടെ ധൂര്‍ത്തും നിയന്ത്രിക്കണം.

തരൂരടക്കമുള്ള മന്ത്രിമാരെ നിയന്ത്രിച്ചത്‌ നല്ല നടപടിയും മാതൃകയുമാണ്‌. എന്നാല്‍ രാഹുലിന്റെ കാര്യത്തില്‍ അതെന്ത്‌ കൊണ്ട്‌ ഉണ്ടാകുന്നില്ലെന്ന്‌ ബാലന്‍ ചോദിച്ചു.

തേക്കടി ദുരന്തമുണ്ടായപ്പോള്‍ മൃതദേഹങ്ങള്‍ സ്വദേശങ്ങളിലേക്ക്‌ കൊണ്ടു പോകുന്നതിന്‌ വ്യോമസേനയുടെ വിമാനം ചോദിച്ചപ്പോള്‍ സാമ്പത്തിക നിയന്ത്രണങ്ങളുടെ പേരിലാണ്‌ അത്‌ നിഷേധിച്ചത്‌. ആ നിയന്ത്രണം രാഹുലിന്റെ കാര്യത്തില്‍ ഉണ്ടായില്ല. എസ്‌പിജി സുരക്ഷ പ്രധാനമന്ത്രിമാര്‍ക്കും മുന്‍പ്രധാനമന്ത്രിമാര്‍ക്കുമുള്ളതാണെന്നും എ.കെ ബാലന്‍ ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X