Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ അഴകിയ രാവണനാണെന്ന്‌ ടിവി രാജേഷ്‌

TV Rajesh
കണ്ണൂര്‍: രാഹുല്‍ ഗാന്ധിയ്‌ക്ക്‌ യാത്ര ചെയ്യാനായി ടാറ്റ സഫാരി കാര്‍ കേരളത്തിലേക്ക്‌ കൊണ്ടുവരാന്‍ പ്രതിരോധ വകുപ്പ്‌ വ്യോമസേനാ വിമാനം വിട്ടുകൊടുത്തത്‌ ചട്ടം ലംഘിച്ചാണെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടിവി രാജേഷ്‌ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

90 ലക്ഷം രൂപയാണ്‌ കാര്‍ കേരളത്തിലേക്ക്‌ കൊണ്ടു വരാന്‍ ചെലവായത്‌. തേക്കടി ദുരന്തത്തിന്‌ ഇരയായവരുടെ മൃതദേഹം കൊണ്ടു പോകാന്‍ വ്യോമസേനാ വിമാനം അനുവദിയ്‌ക്കാത്ത എകെ ആന്റണി രാഹുല്‍ ഗാന്ധിയുടെ കാര്‍ കൊണ്ടു വരാന്‍ ചട്ടംലംഘിച്ചത്‌ ഗുരുതരമായ വീഴ്‌ചയാണ്‌.

രാഹുല്‍ ഗാന്ധിയുടെ ആദിവാസി വീട്ടിലെ താമസവും റോഡ്‌ ഷോയും ഹോട്ടലിലെ ചായകുടിയുമെല്ലാം വെറും ഗിമ്മിക്കുകളാണ്‌. 'അഴകിയ രാവണനി'ല്‍ മമ്മൂട്ടി അഭിനയിച്ച ചന്ദ്രദാസ്‌ എന്ന അല്‌പനായ കഥാപാത്രത്തെ പോലെയാണ്‌ രാഹുലിന്റെ രീതികളെന്ന്‌ രാജേഷ്‌ പരിഹസിച്ചു.

ഭാവി പ്രധാനമന്ത്രിയെ വാര്‍ത്തെടുക്കാന്‍ നടത്തുന്ന ഡ്രസ്‌ റിഹേഴ്‌സലുകളുടെ ഇരയാണ്‌ രാഹുല്‍. കെഎസ്‌ യു, യൂത്ത്‌ കോണ്‍ഗ്രസ്‌ എന്നീ സംഘടനകളില്‍ തിരഞ്ഞെടുപ്പ്‌ നടത്താന്‍ ഏതോ ഒരു കമ്പനിയെയാണ്‌ ഏല്‍പ്പിച്ചിരിയ്‌ക്കുന്നത്‌. തിരഞ്ഞെടുപ്പ്‌ പോലും ഔട്ട്‌സോഴ്‌സ്‌ നടത്തുന്നതിലൂടെ എന്ത്‌ ജനാധിപത്യമാണ്‌ ഈ സംഘടനകള്‍ക്കുള്ളില്‍ നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+