നോബേല്‍ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്

സ്വര്‍ണ മെഡല്‍, ഡിപ്‌ളോമ, സമ്മാനതുക എന്നിവയടങ്ങുന്നതാണു പുരസ്‌കാരം. 1.4 മില്യണ്‍ ഡോളറാണ് സമ്മാനത്തുക. ഡിസംബര്‍ പത്തിനാണ് നോബേല്‍ പുരസ്‌ക്കാരം സമ്മാനിയ്‌ക്കുന്നത്. അവാര്‍ഡ് സ്വീകരിക്കുന്നതിനായി ഒബാമ ഒസ്ലോയിലേക്കു പോകുമെന്നു വൈറ്റ് ഹൗസ് വക്താവ് റോബര്‍ട്ട് ഗിബ്‌സ് പറഞ്ഞു.
പുരസ്‌ക്കാര ലബ്ധി വാര്‍ത്തയെ വിനയാന്വിതനായാണ് ഒബാമ സ്വീകരിച്ചത്. നോബേല്‍ നേട്ടത്തില്‍ അമ്പരപ്പാണുള്ളതെന്ന് ആദ്യപ്രതികരണം നടത്തിയ ഒബാമ, ഇതു തന്റെ വ്യകതിപരമായ നേട്ടമല്ലെന്നും അമേരിയ്‌ക്കന്‍ നേതൃത്വത്തിനുള്ള അംഗീകാരമായാണ് കാണുന്നതെന്നും പറഞ്ഞു. കര്‍മനിരതാനാകാനുള്ള ആഹ്വാനമായി നോബേല്‍ പുരസ്‌കാരത്തെ കാണുന്നു. നീതിക്കു വേണ്ടി നിലകൊള്ളുന്നവരുമൊത്ത് പങ്കിടേണ്ടതാണ് ഈ അംഗീകാരം. നോബേല്‍ സമ്മാനത്തിനര്‍ഹരായ മുന്‍ഗാമികളുടെ യോഗ്യത തനിയ്‌ക്കുണ്ടോയെന്നും അമേരിക്കന്‍ പ്രസിഡന്റ് സംശയം പ്രകടിപ്പിച്ചു.












Click it and Unblock the Notifications