കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെറ്റുതിരുത്തല്‍:മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം

Google Oneindia Malayalam News

ദില്ലി: മന്ത്രിമാര്‍ ഉള്‍പ്പെടെ അധികാരം കൈയാളുന്ന നേതാക്കള്‍ക്ക്‌ പെരുമാറ്റം കൊണ്ടു വരാന്‍ സിപിഎം പൊളിറ്റ്‌ ബ്യൂറോ തീരുമാനിച്ചു. സംഘടന നേരിടുന്ന ദൗര്‍ബല്യങ്ങളില്‍ നിന്ന്‌ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുക്തരല്ലെന്ന തിരിച്ചറിവിലാണ്‌ നിര്‍ദ്ദേശം. തെറ്റുതിരുത്തല്‍ രേഖയ്‌ക്ക്‌ അന്തിമ രൂപം നല്‍കുന്നതിനായി ചേരുന്ന പോളിറ്റ്‌ബ്യൂറോയിലാണ്‌ പെരുമാറ്റചട്ടം ഏര്‍പ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടത്‌. തെറ്റുതിരുത്തല്‍ രേഖയുടെ കരട്‌ പൂര്‍ത്തിയാക്കി 23 മുതല്‍ 25 വരെ ചേരുന്ന കേന്ദ്രകമ്മറ്റിയുടെ അംഗീകാരത്തിനു വയ്‌ക്കും.

മന്ത്രിമാരുടെ പ്രവര്‍ത്തനരീതി വരെയുള്ള കാര്യങ്ങളില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങളടങ്ങിയതാണ്‌ പെരുമാറ്റച്ചട്ടമെന്ന്‌‌ സൂചനയുണ്ട്‌. മന്ത്രിമാര്‍ പദവി ദുരുപയോഗം ചെയ്‌ത്‌ സ്വജന പക്ഷപാതം നടത്തരുത്‌. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലേയ്‌ക്ക്‌ ബന്ധുക്കളെ നിയോഗിക്കുന്നത്‌ കഴിവതും ഒഴിവാക്കണം. പാര്‍ട്ടി അംഗങ്ങള്‍ ആഡംബര ജീവിതം ഒഴിവാക്കണം.

പാര്‍ലമെന്ററി രംഗത്തുളളവര്‍ക്കും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. പെരുമാറ്റച്ചട്ടത്തിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന്‌ സംസ്ഥാനഘടകങ്ങളാണ്‌ ഉറപ്പുവരുത്തേണ്‌ടത്‌.

പാര്‍ട്ടി പ്രവര്‍ത്തകരില്‍ വളര്‍ന്നുവരുന്ന മതചിന്തയും മതസ്വാധീനവും നിയന്ത്രിക്കണമെന്നും തെറ്റുതിരുത്തല്‍ രേഖയില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്‌. ഇതിനായി പ്രത്യേക പാര്‍ട്ടി ക്ലാസുകള്‍ സംസ്ഥാന നേതൃത്വം സംഘടിപ്പിക്കണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ അലവന്‍സും ശമ്പളവും വര്‍ധിപ്പിക്കാനുളള നിര്‍ദ്ദേശവും അടങ്ങുന്നു. മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ അതതു സംസ്ഥാനങ്ങളിലെ മിനിമം കൂലിയെങ്കിലും ലഭ്യമാക്കണം.

ആറുമാസത്തിനകം തെറ്റുതിരുത്തല്‍ രേഖ പ്രബല്യത്തിലാക്കി കേരളത്തിലും ബംഗാളിലും അടക്കമുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടിയെ സജ്ജമാക്കുകയാണ്‌ നേതൃത്വത്തിന്റെ ലക്ഷ്യം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X