കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3 വര്‍ഷത്തിനിടെ നക്‌സലുകള്‍ വധിച്ചത്‌ 2600 പേരെ

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടെ മവോയിസ്‌റ്റുകള്‍ രാജ്യമൊട്ടാകെ 2600ലേറെപ്പേരെ വധിച്ചുവെന്ന്‌ ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട്‌. നക്‌സല്‍ സ്വാധീനം ശക്തമായ ഛത്തീസ്‌ഗഢ്‌, ഝാര്‍ഖണ്ഡ്, ബീഹാര്‍ എന്നീ നാല്‌ സംസ്ഥാനങ്ങളില്‍ മാത്രമായി 2,212 പേരാണ്‌ വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്‌.

2006 ജനുവരി മുതല്‍ ഈ വര്‍ഷം ഓഗസ്‌റ്റ്‌ വരെ 5,800ലധികം ആക്രമങ്ങളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. 40, 000 അര്‍ദ്ധസൈനികരെയാണ്‌ നക്‌സലുകളെ നേരിടാനായി രാജ്യമൊട്ടാകെ വിന്യസിച്ചിരിക്കുന്നത്‌. നക്‌സല്‍ സ്വാധീന മേഖലകളുടെ വികസനത്തിനായി കേന്ദ്രം 7,300 കോടി രൂപയുടെ പാക്കേജ്‌ തയാറാക്കിയിട്ടുണ്ട്‌.

രാജ്യത്തെ 604 ജില്ലകളില്‍ 200 എണ്ണത്തിലെങ്കിലും നക്‌സലുകള്‍ കാര്യമായ സ്വാധീനമുണ്ടെന്നാണ്‌ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. 2002ല്‍ എണ്‍പത്തിനാല്‌ സംസ്ഥാനങ്ങളില്‍ മാത്രം സ്വാധീനമുണ്ടായിരുന്ന നക്‌സലുകള്‍ കണ്ണഞ്ചിയ്‌ക്കുന്ന വേഗതയിലാണ്‌ തങ്ങളുടെ പ്രവര്‍ത്തന മേഖല വ്യാപിപ്പിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X