പാകിസ്‌താന്‍ ആത്മാര്‍ത്ഥ കാണിക്കണം: ആന്റണി

ദില്ലി: ഭീകരസംഘടനകള്‍ക്കെതിരെയുള്ള നടപടികളില്‍ പാകിസ്ഥാന്‍ ആത്മാര്‍ത്ഥ കാണിയ്‌ക്കണമെന്ന്‌ പ്രതിരോധമന്ത്രി എകെ ആന്റണി ആവശ്യപ്പെട്ടു. ഇന്ത്യയെ തൃപ്‌തിപ്പെടുത്താന്‍ വേണ്ടി മാത്രമാകരുത്‌ നടപടികള്‍. സ്വന്തം താത്‌പര്യപ്രകാരമായിരിക്കണം പാകിസ്‌താന്‍ ഇത്‌ ചെയ്യേണ്ടത്‌ ആന്റണി പറഞ്ഞു.

അന്താരാഷ്ട്ര വ്യോമ സുരക്ഷാ സമ്മേളനത്തോടനുബന്ധിച്ച്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രി. ഇതുവരെ പാകിസ്ഥാന്‍ സ്വീകരിച്ച നടപടികള്‍ ആത്മാര്‍ത്ഥമായിരുന്നില്ല. കാബൂളിലെ ഇന്ത്യന്‍ എംബസി ആക്രമണത്തില്‍ പാകിസ്ഥാന്‌ പങ്കുണ്ടോ എന്ന ചോദ്യത്തിന്‌ ആക്രമണത്തെ ഗൌരവപരമായാണ്‌ കാണുന്നതെന്നും ഇക്കാര്യം ഔദ്യോഗികമായി പാകിസ്ഥാനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നക്‌സല്‍ ആക്രമണങ്ങള്‍ നേരിടാന്‍ സൈന്യത്തെ ഉപയോഗിക്കുന്ന കാര്യം പരിഗണനയിലില്ലെന്നും എകെ ആന്റണി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+