Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിനും ചിദംബരത്തിനും ആര്‍എസ്‌എസ്‌ പ്രശംസ

രാജ്‌ഗിര്‍: ആഭ്യന്തരമന്ത്രി പി ചിദംബരത്തിനും എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്കും ആര്‍എസ്‌എസ്‌ പ്രശംസ. നക്‌സല്‍ ആക്രമണങ്ങള്‍ ചെറുക്കാനുള്ള ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശങ്ങളും ഗ്രാമീണ ഇന്ത്യയെ അടുത്തറിയാനുള്ള രാഹുലിന്റെ യാത്രകളുമാണ്‌ ആര്‍എസ്‌എസിന്റെ പ്രശംസയ്‌ക്ക്‌ പാത്രമായത്‌.

നക്‌സലുകളെ ചെറുക്കാന്‍ സംസ്ഥാനങ്ങള്‍ ഏകോപിപ്പിച്ച്‌ ്‌പ്രവര്‍ത്തിയ്‌ക്കണമെന്ന ചിദംബരത്തിന്റെ നിര്‍ദ്ദേശം അഭിനന്ദനാര്‍ഹം. വളര്‍ന്നു വരുന്ന നക്‌സല്‍ ഭീഷണി തടയാന്‍ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും യോജിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണ്‌. ഇക്കാര്യത്തില്‍ ചിദംബരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്‌തിയുണ്ട്‌ ആര്‍എസ്‌എസിന്റെ മാധ്യമകാര്യ ചുമതലയുള്ള മദന്‍ദാസ്‌ ദേവി പറഞ്ഞു.

രാഹുലിന്റെ ഗ്രാമങ്ങളിലൂടെയുള്ള യാത്രയും ഗ്രാമീണ ഭവനങ്ങളില്‍ അന്തിയുറങ്ങുന്നതും ബിജെപി നിശിതമായി വിമര്‍ശിക്കുന്ന വേളയിലാണ്‌ ആര്‍എസ്‌എസ്‌ രാഹുലിനെ പ്രശംസിച്ച്‌ രംഗത്തെത്തിയത്‌.

ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുന്നതും ഗ്രാമീണരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതും വളരെ നല്ല കാര്യമാണ്‌. ഒരോ ഇന്ത്യക്കാരനും ഗ്രാമങ്ങള്‍ സന്ദര്‍ശിക്കണം, ഗ്രാമങ്ങളിലെ പ്രശ്‌നങ്ങള്‍ പുറത്തുകൊണ്ടുവരണം രാഹുല്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ ബിജെപിക്കുള്ള എതിര്‍പ്പ്‌ സംബന്ധിച്ച ചോദ്യത്തിന്‌ മറുപടിയായാണ്‌ ആര്‍എസ്‌എസ്‌ വക്താവ്‌ മോഹന്‍ വൈദ്യ ഇങ്ങനെ മറുപടി നല്‍കിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+