Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഥാനാര്‍ത്ഥി നിര്‍ണയം:കോണ്‍ഗ്രസ് വെള്ളം കുടിക്കും

കൊച്ചി: ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട്‌ കോണ്‍ഗ്രസ്‌ ക്യാമ്പില്‍ മുറുമുറുപ്പുയരുന്നു. ആലപ്പുഴയിലോ കണ്ണൂരിലോ യൂത്ത്‌ കോണ്‍ഗ്രസ്‌ മുന്‍ സംസ്ഥാന പ്രസിഡന്റ്‌ ടി സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ ഭാരവാഹികള്‍ സോണിയ ഗാന്ധിയ്‌ക്ക്‌ കത്തയച്ചതോടെ ഇത്‌ സംബന്ധിച്ച്‌ പാര്‍ട്ടിയിലുള്ള ഭിന്നതകളാണ്‌ വെളിച്ചത്ത്‌ വന്നിരിയ്‌ക്കുന്നത്‌.

കണ്ണൂരില്‍ അബ്ദുള്ളക്കുട്ടിയെ യാതൊരു കാരണവശാലും സ്ഥാനാര്‍ത്ഥിയാക്കരുതെന്നും ഫാക്‌സ്‌ സന്ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. എഐസിസി സെക്രട്ടറി രാഹുല്‍ ഗാന്ധി, കേരളത്തിന്റെ ചുമതല വഹിയ്‌ക്കുന്ന മൊഹ്‌സിന കിദ്വായി എന്നിവര്‍ക്കും ഇത്‌ സംബന്ധിച്ച്‌ ഫാക്‌സ്‌ അയച്ചിട്ടുണ്ട്‌. സിദ്ദിഖ്‌ പൊതു സമ്മതനാണെന്നും വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയാണെന്നും സന്ദേശത്തില്‍ പറയുന്നു.

സംസ്ഥാന ജില്ലാ ഭാരവാഹികളായ 12 പേരാണ്‌ ഫാക്‌സ്‌ സന്ദേശം അയച്ചത്‌. നേരത്തെ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ്‌ എന്‍ രാമകൃഷ്‌ണനും അബ്‌ദുള്ളക്കുട്ടിയെ മത്സരിപ്പിയ്‌ക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ രംഗത്തെത്തിയിരുന്നു. താന്‍ മത്സരിയ്‌ക്കാന്‍ സന്നദ്ധനാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്‌. സിപിഎമ്മില്‍ നിന്ന്‌ ചേക്കേറിയ ഉടനെ തന്നെ അബ്‌ദുള്ളക്കുട്ടിയ്‌ക്ക്‌ സീറ്റ്‌ നല്‍കുന്നത്‌ പാര്‍ട്ടിയ്‌ക്ക്‌ ഗുണം ചെയ്യില്ല. അബ്ദുള്ളക്കുട്ടി സിപിഎം വിട്ടുപോന്നതല്ലെന്നും അച്ചടക്ക നടപടിക്ക്‌ പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കുകയായിരുന്നുവെന്നും രാമകൃഷ്‌ണനും സംഘവും ചൂണ്ടിക്കാട്ടുന്നു.

സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന്‌ ആവശ്യമുയര്‍ന്നതോടെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം വിഷമമേറിയതാകുമെന്ന്‌ ഉറപ്പായിട്ടുണ്ട്‌. പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടിയോട്‌ഏറ്റവും അടുപ്പമുള്ള നേതാവാണ്‌ ടി സിദ്ദിഖ്‌. ഇദ്ദേഹത്തെ മാറ്റി രമേശ്‌ ചെന്നിത്തലയുടെ നോമിനിയായ ലിജുവിനെ യൂത്ത്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സ്ഥാനത്തേയ്‌ക്ക്‌ കൊണ്ടു വന്നത്‌ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും തമ്മിലുള്ള അകല്‍ച്ച വര്‍ദ്ധിപ്പിച്ചിരുന്നു. സിദ്ദിഖിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചെന്നിത്തല വിഭാഗം എതിര്‍ക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+