പ്രഖ്യാപനം: തിര. കമ്മീഷന്‍ വിശദീകരണം തേടി
തിരുവനന്തപുരം: ഐടി മേഖലയിലെ വികസനത്തെപ്പറ്റി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ നടത്തിയ പ്രഖ്യാപനം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് കാണിച്ച് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ മേല്‍ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരണം ആരാഞ്ഞു.
സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം നല്‍കിയിട്ടുണ്ട്.
അടുത്ത രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഐടി രംഗത്ത് സംസ്ഥാനത്ത് രണ്ട് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിയ്‌ക്കുമെന്നും കണ്ണൂരില്‍ ഐടി പാര്‍ക്ക് സ്ഥാപിയ്‌ക്കുമെന്നുമാണ് മുഖ്യമന്ത്രി ശനിയാഴ്‌ച കൊരട്ടി ഇന്‍ഫോപാര്‍ക്ക് രാജ്യത്തിന് സമര്‍പ്പിച്ച് കൊണ്ട് പ്രഖ്യാപിച്ചത്.












Click it and Unblock the Notifications