തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കട്ടെ: വിഎസ്
കാസര്‍കോട്: തന്റെ പ്രസ്‌താവന പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉചിതമായ നടപടി സ്വീകരിയ്‌ക്കട്ടെയെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. പ്രസതാവനക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരണം ആരാഞ്ഞ പശ്ചാത്തലത്തിലാണ് വിഎസ് ഇങ്ങനെ പ്രതികരിച്ചത്.
പ്രശ്‌നം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിയ്‌ക്കട്ടെ. ആവശ്യമായ നടപടികള്‍ സ്വീകരിയ്‌ക്കട്ടെ- ഇതായിരുന്നു കാസര്‍ഗോഡ് ജില്ലയിലെ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാനാത്തവെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. കൂടുതല്‍ പ്രതികരിയ്‌ക്കാന്‍ അദ്ദേഹം തയ്യാറായില്ല.
കൊരട്ടിയില്‍ നടന്ന ഇര്‍ഫോ പാര്‍ക്ക് ഉത്‌ഘാടനത്തോടനുബന്ധിച്ച് പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഞായറാഴ്‌ച രാവിലെ തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയുടെ പകര്‍പ്പ് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ലഭിച്ചിരുന്നു.തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിനോട് വിശദീകരണം ചോദിച്ചത്.
മുഖ്യമന്ത്രിയുടെ പ്രസ്‌താവന പെരുമാറ്റ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസാണ് പരാതി നല്‍കിയത്. കോണ്‍ഗ്രസ് നേതൃത്വവും മുഖ്യമന്ത്രിയുടെ പ്രസ്‌താവനക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications