Get Updates
Get notified of breaking news, exclusive insights, and must-see stories!

സഭയുടെ നിലപാട്‌ അപക്വം: വെള്ളാപ്പള്ളി

കൊച്ചി: ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ക്രൈസ്‌തവ സഭ സ്വീകരിയ്‌ക്കുന്ന നിലപാട്‌ അപക്വമാണെന്ന്‌ എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സഭയുടേത്‌ മതേതരത്വത്തിനും ജനാധിപത്യത്തിനും യോജിച്ച നടപടിയില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.

ഹൈന്ദവോട്ടുകള്‍ ഏകീകരിയ്‌ക്കുന്നതിന്‌ സാഹചര്യമുണ്ടായാല്‍ ഉത്തരവാദി ക്രൈസ്‌തവസഭ തന്നെയായിരിയ്‌ക്കുമെന്നും വെള്ളാപ്പള്ളി മുന്നറിയിപ്പ്‌ നല്‍കി. ക്രൈസ്‌തവ സഭയ്‌ക്ക്‌ സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന ആവശ്യം കെസിബിസി രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കു മുന്നില്‍ വെച്ച പശ്ചാത്തലത്തിലാണ്‌ വെള്ളാപ്പള്ളിയുടെ പ്രതികരണം.

ലത്തീന്‍ കത്തോലിക്കക്കാരുടെ അത്രയുമില്ലെങ്കിലും എറണാകുളത്ത്‌ ധാരാളം ഈഴവരും നായന്മാരും നമ്പൂതിരിമാരും ഒക്കെയില്ലേ? സഭയുടെ നിലപാടിന്റെ പശ്ചാത്തലത്തില്‍ ഇവരൊക്കെ ഒരുമിച്ചാല്‍ എന്ത്‌ ചെയ്യും? സമുദായങ്ങളുടെ എണ്ണം നോക്കി സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നത്‌ അംഗീകരിയ്‌ക്കില്ലെന്നും എസ്‌എന്‍ഡിപിയെ സാഹയിക്കുന്നവരെ തിരിച്ചു സഹായിക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ക്രൈസ്‌തവ ഭൂരിപക്ഷമുള്ള മണ്‌ഡലങ്ങളില്‍ സഭാ താത്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറാകണമെന്നും വിജയസാധ്യതയുള്ള കത്തോലിക്കാ സമുദായംഗത്തെ എറണാകുളത്ത്‌ സ്ഥാനാര്‍ത്ഥിയാക്കണമെന്നും ജനാധിപത്യ മര്യാദയാണെന്ന്‌ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും സഭാ വക്താവുമായ ഫാദര്‍ സ്റ്റീഫന്‍ ആലത്തറ ശനിയാഴ്‌ച പ്രസ്‌താവിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+