ടിവി പരിപാടിക്ക് വേണ്ടി കൊല അവതാകരന്‍ കീഴടങ്ങി
ബ്രസീലിയ: മമ്മൂട്ടിയുടെ ഹിറ്റ് സിനിമയായ ന്യൂഡല്‍ഹിയുടെ മാതൃകയില്‍ വാര്‍ത്തകള്‍ക്ക് വേണ്ടി കൊലപാതകങ്ങള്‍ നടത്തിയയാള്‍ അറസ്റ്റില്‍. സ്വന്തം ടിവി പരിപാടിക്ക് വേണ്ടി കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുകയും് അത് ചിത്രീകരിച്ച് സംപ്രേക്ഷണം ചെയ്‌ത വാലസ് സൂസയാണ് ഏറെ നാളത്തെ ഒളിവു ജീവിതത്തിന് ശേഷം പൊലീസിന് കീഴടങ്ങിയത്. ബ്രസീലിലെ ടിവി ചാനലില്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച പരിപാടി അവതരിപ്പിച്ച രാഷ്ട്രീയക്കാരന്‍ കൂടിയാണ് വാലസ് സൂസ.
കൊലപാതകങ്ങള്‍ ആസൂത്രണംചെയ്‌തശേഷം തന്റെ ക്യാമറസംഘത്തെ അവിടേക്കയച്ച്‌് അത് ചിത്രീകരിക്കുകയായിരുന്നു വാലസിന്റെ രീതി. പിന്നെ ഇത് എക്‌സ്‌ക്ലൂസിവായി സംപ്രേക്ഷണം ചെയ്‌ത് ഇയാള്‍ വന്‍പ്രശസ്‌തി നേടുകയും ചെയ്‌തു. പരിപാടിയിലൂടെ നേടിയെടുത്ത പ്രശസ്‌തി സ്റ്റേറ്റ് ഡെപ്യൂട്ടി തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌് വന്‍ഭൂരിപക്ഷത്തിന് വിജയിക്കാനും വാലസിനെ സഹായിച്ചു.
പൊലീസെത്തും മുമ്പേ ടിവിസംഘത്തിന് കൊലപാതകത്തെപ്പറ്റി വിവരം ലഭിച്ചതെങ്ങനെ എന്ന അനേഷണമാണ് ഇയാളെ കുടുക്കിയത്. അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചശേഷം ആഴ്‌ചകളോളം ഇയാള്‍ ഒളിവിലായിരുന്നു. മയക്കുമരുന്ന് കടത്തുസംഘത്തിലെ പ്രധാനിയായിരുന്ന വാലസിന്റെ പ്രധാന ഇരകള്‍ ബിസിനസ്സിലെ എതിരാളികള്‍ തന്നെയായിരുന്നു. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ ന്യൂഡല്‍ഹി വാര്‍ത്തകള്‍ക്ക് വേണ്ടി കൊലപാതകങ്ങളും മറ്റും നടത്തുന്ന നായകന്റെ കഥയാണ് പറയുന്നത്.












Click it and Unblock the Notifications