എടിഎം സൗജന്യസേവനത്തിന് നിയന്ത്രണം
മുംബൈ: മറ്റുബാങ്കുകളുടെ എടിഎമ്മില്‍ നിന്നും സൗജന്യമായി പണമെടുക്കുന്നതിന് റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഒക്ടോബര്‍ 15 മുതലാണ് നിയന്ത്രണം നിലവില്‍ വരുന്നത്.
ഒരു മാസം അഞ്ചുതവണമാത്രമേ മറ്റ് എടിഎമ്മുകലില്‍ നിന്നും സൗജന്യമായി സേവനം ലഭ്യമാകുകയുള്ളു. ഓരോ പ്രാവശ്യവും പരമാവധി 10,000 രൂപ മാത്രമേ സൗജന്യമായി പിന്‍വലിക്കാനും സാധിക്കുകയുള്ളു.
മറ്റുബാങ്കുകളുമായുള്ള എടിഎം ഇടപാടുകള്‍ വര്‍ദ്ധിക്കുന്നത് ബാങ്കുകളുടെ ഇന്റര്‍ചേഞ്ച് ചെലവുകള്‍ കൂട്ടുന്നതാണ് ഇതിനിടയാക്കിയത്.
ജൂലൈയില്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ റിസര്‍വ് ബാങ്കിന് നല്‍കിയ ശുപാര്‍ശ പരിഗണിച്ചാണ് റിസര്‍വ് ബാങ്ക് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications