ഒളിച്ചോടിയ യുവതിയെ ബന്ധുക്കള്‍ കൊലപ്പെടുത്തി
മുസഫര്‍നഗര്‍: കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ കുടുംബാംഗങ്ങള്‍ വെടിവെച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ബഗ്‌പത് ജില്ലയിലാണ് 17കാരിയെ ബന്ധുക്കള്‍ വെടിവെച്ച് കൊന്നത്.
ഒളിച്ചോടിയ ശേഷം വീട്ടിലേയ്‌ക്ക് തന്നെ മടങ്ങിച്ചെന്നപ്പോഴാണ് ബന്ധുക്കള്‍ കുട്ടിയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ആറുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
പെണ്‍കുട്ടിയുടെ പിതാവിനെയും അമ്മാവനെയും അറസ്റ്റുചെയ്‌തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ജാതി, മത വ്യത്യാസങ്ങളുടെ പേരിലും സാമ്പത്തികാവസ്ഥയിലുള്ള വ്യത്യാസങ്ങളുടെ പേരിലുമെല്ലാം പ്രണയികളെ കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ വര്‍ധിച്ചുവരുകയാണ്.












Click it and Unblock the Notifications