സര്‍ക്കാര്‍ കാര്യം എംഎംഎസ്സിലൂടെ
ദില്ലി : ഹിമാചല്‍പ്രദേശില്‍ സര്‍ക്കാര്‍ സേവനങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ഇനി എസ്‌എംഎസ് വഴി ജനങ്ങളിലെത്തിക്കും.
ഡ്രൈവിങ് ലൈന്‍സന്‍സ്, ജനനസര്‍ട്ടിഫിക്കറ്റ്, വാഹന രജിസ്‌ട്രേഷന്‍ തുടങ്ങിയവ സംബന്ധിച്ച് നല്‍കിയ അപേക്ഷകളിലെ പുരോഗതിയും മറ്റുമാണ് എസ്‌എംഎസ്. വഴി അപേക്ഷകരെ അറിയിക്കുക. ഈ സൗജന്യം സൗജന്യമായിരിക്കും. ഭരണകാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
സിംല, സോളന്‍, ഹമീര്‍പുര്‍ ജില്ലകളിലാണ് ആദ്യം എസ്‌എംഎസ് പദ്ധതി നിലവില്‍ വരിക. 2009 അവസാനത്തോടെ സംസ്ഥാനം മുഴുവന്‍ പദ്ധതി വ്യാപിപ്പിക്കും.
എട്ട് വകുപ്പുകള്‍ക്കുകീഴിലെ 20 സേവനങ്ങള്‍ക്കാണ് ഇപ്പോള്‍ എസ്‌എംഎസ്. വിവര സമ്പ്രദായം ഏര്‍പ്പെടുത്തിയത്. ഈ സേവനങ്ങള്‍ക്കായി അപേക്ഷ നല്‍കുമ്പോള്‍ ഒപ്പം അപേക്ഷകന്റെ മൊബൈല്‍ നമ്പര്‍ കൂടി നല്‍കിയാല്‍ സേവനം ലഭിക്കും.
അപേക്ഷയില്‍ എന്തെങ്കിലും പിശകുകളുണ്ടെങ്കിലും സര്‍ട്ടിഫിക്കറ്റ് തയ്യാറായിട്ടുണ്ടെങ്കിലും അപേക്ഷകന് ഫോണില്‍ സന്ദേശം. ലഭിക്കും. സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് കടലാസ് ഉപയോഗം കുറയ്‌ക്കാനും ഇതിലൂടെ കഴിയും.
സ്‌പൈസ് ഡിജിറ്റല്‍ ലിമിറ്റഡിന്റെ സഹായത്തോടെയാണ് മൊബൈല്‍ ഭരണ പദ്ധതി ആവിഷ്‌കരിച്ചത്.












Click it and Unblock the Notifications