നരബലിക്ക് ശ്രമം : ശാസ്‌ത്രജ്ഞര്‍ക്കെതിരെ കേസ്
ഗ്വാളിയോര്‍: സഹപ്രവര്‍ത്തകനെ ബലി കഴിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പ്രതിരോധ ഗവേഷണ വികസന (ഡിആര്‍ഡിഒ)സ്ഥാപനത്തിലെ രണ്ട് മുതിര്‍ന്ന ശാസ്‌ത്രജ്ഞന്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ശാസ്‌ത്രജ്‌ഞരായ ഡോക്ടര്‍ എം കാമേശ്വര്‍ റാവു, ഡോക്ടര്‍ എഎസ്‌എസ്‌വി ഭാസ്‌കര്‍ എന്നിവരാണ് നരബലി ശ്രമത്തിന്റെ പേരില്‍ കുടുങ്ങിയത്.
സ്ഥാപനത്തിലെ ജൂനിയര്‍ ശാസ്‌ത്രജ്ഞന്‍ സുശീല്‍ കുമാര്‍ മിശ്രയുടെ ഭാര്യ ശ്രദ്ധ ശര്‍മയാണ് തന്റെ ഭര്‍ത്താവിനെ ബലി കൊടുക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്. കാമേശ്വര്‍ റാവു ദുര്‍മന്ത്രവാദത്തില്‍ അതീവ തല്‍പ്പരനാണെന്നും പരാതിയില്‍ പറയുന്നു. അറസ്‌റ്റ് മുന്നില്‍ക്കണ്ടു ഗ്വാളിയോറില്‍നിന്നു മുങ്ങിയ ശാസ്‌ത്രജ്‌ഞരില്‍ ഒരാള്‍ മഹാരാഷ്‌ട്രയിലും ഒരാള്‍ ദില്ലിയിലുമാണെന്ന് പൊലീസ് അറിയിച്ചു.
ഒക്ടോബര്‍ ആറിന് രാത്രിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സുശീല്‍ കുമാറിനെ ഡിആര്‍ഡി.ഇ രക്ഷാവിഹാര്‍ കോളനിയിലേക്ക് വിളിച്ചു വരുത്തിയ മുതിര്‍ന്ന ശാസ്‌ത്രജ്ഞന്‍മാര്‍ മന്ത്രോച്ചാരണങ്ങള്‍ക്ക് ശേഷം മൂര്‍ച്ചയുള്ള ആയുധങ്ങളുപയോഗിച്ച് സുശീല്‍ കുമാറിനെ ബലി കഴിയ്‌ക്കാന്‍ ശ്രമിച്ചു. സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സുശീലിനെ രണ്ടു പേരും ചേര്‍ന്ന് പിടിച്ചുവെച്ചെങ്കിലും ബഹളം കേട്ട് വാച്ച്‌മാന്‍ സ്ഥലത്തെത്തിയതിനാലാണ് സുശീല്‍ ശര്‍മ രക്ഷപ്പെട്ടതെന്ന് ഭാര്യ ശ്രദ്ധ ശര്‍മ നല്‍കിയ പരാതിയില്‍ പറയുന്നു. മിശ്രയുടെ വലതു കൈയില്‍ പന്ത്രണ്ടോളം മുറിവുകളുണ്ടെന്നു ഡോക്‌ടര്‍മാര്‍ അറിയിച്ചു.












Click it and Unblock the Notifications