സുനാമി ഫണ്ട് വെട്ടിച്ച വനിതാ ഡോക്ടര്‍ അറസ്‌റ്റില്
ചെന്നൈ: ഏഴരക്കോടി രൂപയുടെ സുനാമി ദുരിതാശ്വാസ ഫണ്ട് വെട്ടിച്ച വനിതാ ഡോക്ടറും ബന്ധുവും അറസ്‌റ്റിലായി.
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന റോയപോട്ടിലുള്ള സിഎസ്‌ഐ പള്ളിക്ക് നല്‍കിയ ദുരിതാശ്വാസ തുകയാണ് ഇവര്‍ കൈക്കലാക്കിയത്.
അറസ്റ്റിനോടനുബന്ധിച്ച് നടത്തിയ റെയ്‌ഡില്‍ ഇവരുടെ ഉടമസ്ഥതയിലുള്ള ആഡംബരകാറുകളും 18ലക്ഷം രൂപയും പിടിച്ചെടുത്തു. സിഎസ്‌ഐ പള്ളിയിലെ ഓഫീസ് ജോലിക്കാരിയാണ് പിടിയിലായ വനിതാ ഡോക്ടര്‍ ബെനഡിക്ട.
ഇവരുടെ മാതാപിതാക്കള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇവരുടെ ഭര്‍ത്താവും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
സുനാമി ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ വെളിപ്പെടുന്ന ഏറ്റവും വലിയ കേസാണിത്. സുനാമി ദുരന്തം വിതച്ച തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് വേണ്ടിയാണ് യുഎസ് സംഘടന ധനസഹായം നല്‍കിയത്. സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് കേസില്‍ അന്വേഷണം നടത്തി ഡോക്ടറെ അറസ്‌റ്റുചെയ്‌തത്.












Click it and Unblock the Notifications