ജാര്‍ഖണ്ഡില്‍ നക്‌സലുകള്‍ പാളം തകര്‍ത്തു
ജാര്‍ഖണ്ഡ്: സംസ്ഥാനത്ത് നക്‌സല്‍ ആക്രമണം രൂക്ഷമായി തുടരുന്നു. ബൊക്കറോ ജില്ലയില്‍ മാവോവാദികള്‍ റെയില്‍വേ പാളങ്ങള്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്തു. ഇതോടെ ജരന്ധ്-ബൊക്കാറോ മേഖലയിലെ റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. കാട്ടിലൂടെ കടന്നുപോകുന്ന റെയില്‍പാളമാണ് സ്‌ഫോടനത്തിലൂടെ തകര്‍ത്തത്. സ്‌ഫോടനം നടക്കുന്ന സമയത്ത് കടന്നുപോകേണ്ടിയിരുന്ന ജാര്‍ഖണ്ഡ് എക്‌സ്‌പ്രസ് ആയിരുന്നു അക്രമികളുടെ ലക്ഷ്യം.
ബീഹാറിലും ജാര്‍ഖണ്ഡിലും മാവോവാദികള്‍ രണ്ടുദിവസത്തെ ബന്ദിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. നക്‌സല്‍ വിരുദ്ധ പോരാട്ടങ്ങള്‍ക്കായി കേന്ദ്രം ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയ സാഹചര്യത്തിലാണ് ബന്ദിന് ആഹ്വാനം ചെയ്‌തിരിയ്‌ക്കുന്നത്.
കഴിഞ്ഞമാസം ലാല്‍ഗഢില്‍ നിന്ന് അറസ്‌റ്റിലായ മാവോയിസ്‌റ്റ് നേതാവ് ഛത്രധര്‍ മഹാതോയെ മോചിപ്പിക്കണമെന്ന ആവശ്യവും മാവോയിസ്‌റ്റുകളുടെ ഭാഗത്തുനിന്ന് ശക്‌തമായി ഉയരുന്നുണ്ട്.
കഴിഞ്ഞ മൂന്നു വര്‍ഷമായി രാജ്യത്ത് 2600 പേരെയാണ് നക്‌സലുകള്‍ കൊലപ്പെടുത്തിയതെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ടായിരുന്നു.












Click it and Unblock the Notifications