ചെങ്ങറ പാക്കേജ് പുനപരിശോധിക്കണം
പത്തനംതിട്ട: സര്‍ക്കാര്‍ പ്രഖ്യാപിച്ച ചെങ്ങറ പാക്കേജ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് സാധുജന വിമോചന സംയുക്ത സമരവേദി നേതാവ് ളാഹ ഗോപാലന്‍ പത്തനംതിട്ട ജില്ലാകളക്‌ടര്‍ക്ക് പരാതി നല്‍കി.
പാക്കേജ് പുനപ്പരിശോധിച്ചില്ലെങ്കില്‍ സമരം തുടരുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ളാഹാ ഗോപാലന്‍ പറഞ്ഞു. സര്‍ക്കാര്‍ നിശ്ചയിച്ച ഭൂമി പരിധിയായ ആറ് സെന്റ് എന്നത് പുനക്രമീകരിക്കണം.
സര്‍ക്കാര്‍ മേല്‍ത്തട്ട് പരിധി ആറ് സെന്റ് ആക്കിയത് ഏകപക്ഷീയമാണ്. മേല്‍ത്തട്ട് പരിധിയില്‍പ്പെടുന്നവര്‍ക്ക് ഭൂമി ലഭിച്ചില്ലെങ്കില്‍ മുന്നൂറ് കുടംബങ്ങള്‍ സമര ഭൂമിയില്‍ നിന്ന് ഇറങ്ങില്ലെന്നും ളാഹ ഗോപാലന്‍ മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications