Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ സ്ഥാനാര്‍ത്ഥികള്‍ ഉടന്‍

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികളെ തിങ്കളാഴ്‌ച പ്രഖ്യാപിച്ചേക്കും. കണ്ണൂരില്‍ എപി അബ്ദുള്ളക്കുട്ടി, എറണാകുളത്ത്‌ ഡൊമനിക്‌ പ്രസന്റേഷന്‍, ആലപ്പുഴയില്‍ എഎ ഷുക്കൂര്‍ എന്നിവരാവും സ്ഥാനാര്‍ത്ഥികളെന്നാണ്‌ സൂചന. കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിയും നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച്‌ സമവയാത്തിലെത്തിയെന്നാണ്‌ അറിയുന്നത്‌.

ഹൈക്കമാന്‍ഡിന്റെ അനുവാദം കിട്ടിക്കഴിഞ്ഞാലുടന്‍ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല തിരുവനന്തപുരത്ത്‌ സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചേക്കും.

കണ്ണൂരില്‍ എപി അബ്ദുള്ളക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗവും യൂത്ത്‌ കോണ്‍ഗ്രസിനും അതൃപ്‌തിയുണ്ട്‌. സിപിഎം പുറത്താക്കിയതിന്‌ ശേഷം കോണ്‍ഗ്രസിലെത്തിയ അബ്ദുള്ളക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, രമേശ്‌ ചെന്നിത്തല, മെഹ്‌സിന ക്വിദായ്‌ എന്നിവര്‍ക്ക്‌ ഫാക്‌സയച്ചിരുന്നു.

കണ്ണൂരില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ മുന്‍ സംസ്ഥാന പ്രസിഡന്റ്‌ ടി സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. അതേ സമയം കെ സുധാകരന്‍ നടത്തിയനീക്കങ്ങളാണ്‌ അബ്ദുള്ളക്കുട്ടിയ്‌ക്ക്‌ സഹായകമായതെന്ന്‌ കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+