അഭയ കേസ് തിങ്കളാഴ്‌ചത്തേയ്‌ക്ക് മാറ്റി
കൊച്ചി: അഭയ കേസ് പരിഗണിക്കുന്നത് എറണാകുളം സിജെഎം കോടതി ഒക്ടോബര്‍ 19 തിങ്കളാഴ്‌ചയിലേയ്‌ക്ക് മാറ്റി. കേസ് വിചാരണയ്‌ക്കായി സിബിഐ കോടതിയിലേയ്‌ക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളാണ് ഇപ്പോള്‍ സിജെഎം കോടതിയില്‍ നടന്നുവരുന്നത്.
കേസുമായി ബന്ധപ്പെട്ട് ചില സുപ്രധാന രേഖകള്‍ കൂടി തങ്ങള്‍ക്ക് ലഭിക്കാനുണ്ടെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ പ്രതിഭാഗം കോടതിയെ അറയിച്ചിരുന്നു.
ഇവ ഏതെന്ന് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. പ്രധാനപ്പെട്ട എല്ലാ രേഖകളും പ്രതിഭാഗത്തിന് കൈമാറിയെന്നും അപ്രധാന രേഖകള്‍ ആവശ്യപ്പെട്ട് കേസ് വിചാരണ വൈകിക്കാനാണ് പ്രതിഭാഗം ശ്രമിക്കുന്നതെന്നുമാണ് സിബിഐ ആരോപിക്കുന്നത്.
അഭയ കൊല്ലപ്പെട്ട ദിവസം സ്വകാര്യ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ മൃതദേഹത്തിന്റെ ചിത്രങ്ങളും പൊലീസ് പകര്‍ത്തിയ ചിത്രങ്ങളും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് നല്‍കാന്‍ സാധിക്കില്ലെന്ന് കോടതി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications