പോള്‍ വധം: കേസ് ഡയറി ഹാജരാക്കണം
കൊച്ചി: പോള്‍ മുത്തൂറ്റ് വധക്കേസിലെ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. ചങ്ങനാശേരി ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട നാലു പ്രതികളുടെ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് കെ.ടി ശങ്കരന്റെ ഉത്തരവ്.
കേസന്വേഷണത്തില്‍ അപാകതകളുണ്ടെന്നും നിരപരാധികളെ പ്രതിചേര്‍ത്ത് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നുമുള്ള പ്രതിഭാഗത്തിന്റെ ആരോപണം പരിഗണിച്ചാണ് കോടതി നിര്‍ദ്ദേശം.
കേസന്വേഷണം കാലതാമസം കൂടാതെ പൂര്‍ത്തിയാകുമെന്നും ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും നാര്‍കോ പരിശോധനയ്‌ക്ക് വിധേയരാക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്നും ഡിജിപി കോടതിയില്‍ അറിയിച്ചു.
ഓംപ്രകാശും പുത്തന്‍പാലം രാജേഷുമാണ് പോളിനെ എന്‍ഡവറില്‍ വച്ച് കൊലപ്പെടുത്തിയതെന്ന് പ്രതിഭാഗം വാദിച്ചു.












Click it and Unblock the Notifications