സയീദിനെതിരായ കേസുകള്‍ തള്ളി

കഴിഞ്ഞ ആഗസ്റ്റില്‍ ഫൈസലാബാദില്‍ വെച്ച് വിശുദ്ധ യുദ്ധത്തിന് ആഹ്വാനം ചെയ്തതിന്റെ പേരിലുള്ള കേസില്‍ സമര്‍പ്പിച്ച രണ്ട് എഫ്ഐആറുകളാണ് കോടതി തള്ളിയത്. സയീദിനെതിരെ ഭീകരവിരുദ്ധ നിയമം നിലനില്‍ക്കില്ലെന്നും സയീദ് നിരപരാധിയാണെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യയുടെ നിരന്ത ര സമ്മര്‍ദ്ദത്തിന് പുറമെ രാജ്യാന്തര സമൂഹവും സമ്മര്‍ദ്ദം ചെലുത്തിയപ്പോഴാണ് ലഷ്കര്‍ ഇ തൊയ്ബയുടെ സ്ഥാപകനും ജമാഅത്ത്ഉദ്ദവയുടെ നേതാവുമായ ഹാഫിസ് സയ്യിദിനെ അറസ്റ്റു ചെയ്യാനും കേസ് രജിസ്റ്റര്‍ ചെയ്യാനും പാകിസ്താന് തയാറായത്. ജമാഅത്ത് ഉദ്ദവയെ ഐക്യരാഷ്ട്രസഭ നിരോധിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ മുതല്‍ വീട്ടുതടങ്കലിലാക്കിയിരുന്ന സയ്യിദിനെ ജൂണ്‍ രണ്ടിന് പഞ്ചാബ് ഹൈക്കോടതി വിധിയെ തുടര്‍ന്ന് നേരത്തേ ലഹോര്‍ ഹൈക്കോടതി മോചിപ്പിച്ചിരുന്നു.
തനിക്കെതിരെ രജിസ്ട്രര്‍ ചെയ്യപ്പെട്ട രണ്ട് കേസുകളെയും ചോദ്യം ചെയ്ത് സയ്യിദ് ലഹോര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇന്ത്യയെ സന്തോഷിപ്പിക്കുവാന്‍ വേണ്ടി പാക് ഭരണകൂടം തന്നെ ബലിയാടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കേസുകള്‍ വ്യജമാണെന്നും റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിയിലൂടെ സയ്യിദ് ആവശ്യപ്പെട്ടത്.
മുംബൈ ആക്രമണത്തില്‍ സയീദിന്റെ പങ്കു സംബന്ധിച്ച് പാകിസ്താന് അന്വേഷണം നടത്തണമെന്ന് ഇന്ത്യ ഇതിനോടകം പല തവണ പാകിസ്താനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ഇന്ത്യ കൈമാറിയ തെളിവുകള്‍ പര്യാപ്തമല്ലെന്നും കൂടുതല്‍ തെളിവുകള്‍ കൈമാറണമെന്നുമാണ് പാക്കിസ്ഥാന്റെ നിലപാട്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications