പിരിയുകയോ? സെക്കന്റ് ഹണിമുണ്‍ പരീക്ഷിക്കാം

രാജ്യത്ത് വര്‍ധിച്ചുവരുന്ന വിവാഹമോചനങ്ങള്‍ കുറയ്‌ക്കാന്‍ വേണ്ടിയാണ് സെക്കന്റ് ഹണിമൂണ്‍ എന്ന പേരില്‍ സര്‍ക്കാര്‍ ഈ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്.
ബന്ധം പിരിയാന്‍ തയ്യാറായി നില്‍ക്കുന്ന ദമ്പതിമര്‍ക്കിടയില്‍ സ്‌നേഹവും പരസ്‌പരധാരണയും കൊണ്ടുവരാന്‍ രണ്ടാം ഹണിമൂണ്‍ യാത്രക്ക് കഴിയുമെന്ന വിശ്വാസത്തിലാണ് അധികൃതര്‍. 2009 അവസാനത്തോടെ സെക്കന്റ് ഹണിമൂണ്‍ പദ്ധതി നിലവില്‍വരും.
മലേഷ്യയിലെ സര്‍ക്കാറും ഫാമിലി ആന്റ് കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് കൗണ്‍സിലും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടാകുമ്പോള്‍ത്തന്നെ ദമ്പതിമാര്‍ക്ക് കൗണ്‍സിലിങ് നല്‍കും.
എന്നിട്ടും ശരിയാകാതെ പിരിയാന്‍ തീരുമാനിക്കുന്നവരെ ഒന്നിപ്പിക്കാനുള്ള അവസാന ശ്രമം എന്ന നിലയിലാണ് ഹണിമൂണ്‍ യാത്രയ്‌ക്കുള്ള സൗകര്യങ്ങള്‍ നല്‍കുക.
പദ്ധതി വിജയകരമാകുമോ എന്നറിയാനായി പരീക്ഷണാര്‍ത്ഥം പിരിയാന്‍ തീരുമാനിച്ച 25 ദമ്പതികളെ ഇങ്ങനെ സെക്കന്റ് ഹണിമൂണ്‍ യാത്രക്ക് അയച്ചിരുന്നു.
ഇവരില്‍ പലരും അവസാനം ഒരുമിച്ച് ജീവിതം തുടരാന്‍തന്നെ തീരുമാനിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.












Click it and Unblock the Notifications