വോട്ടര്‍ക്ക് പണം: കോണ്‍ സ്ഥാനാര്‍ത്ഥി പിടിയില്‍
മുംബൈ: വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്‌തുവെന്ന ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എയും ബാന്ദ്രയിലെ സ്ഥാനാര്‍ത്ഥിയുമായ ജനാര്‍ദ്ദന്‍ ചന്ദൂര്‍കറിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.
ബാന്ദ്ര ഈസ്റ്റില്‍ നിന്നും മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളയാളാണ് ജനാര്‍ദ്ദന്‍ ചദൂര്‍കര്‍.
തിരഞ്ഞെടുപ്പിലെ മുഖ്യ എതിരാളികളായ ശിവസേന പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ വാഹനത്തില്‍ നിന്നും നോട്ടുകെട്ടുകള്‍ കണ്ടെടുത്തിരുന്നു. പൊലീസ് ഇയാളെ ചോദ്യം ചെയ്‌ത് വരികയാണ്.












Click it and Unblock the Notifications