എംപിമാര്‍ക്ക് മദ്യം അയച്ച മല്യ കുരുക്കില്‍

ഒരു ആശംസാ കാര്‍ഡും അതിനൊപ്പം ഒരു കുപ്പി ബ്ലാക് ഡോഗ് വിസ്‌കിയുമാണ് മല്യ എംപിമാര്‍ക്ക് ദീപാവലി സമ്മാനമായി അയച്ചത്. എന്തായാലും ഒരു കൗതുകത്തിന് വേണ്ടി മല്യ കാണിച്ച ഈ കുസൃതി ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.
ലോക്‌സഭ, രാജ്യസഭ എംപിമാര്‍ക്കെല്ലാം മദ്യക്കുപ്പി അയച്ചതിനെതിരെ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്. രഹസ്യമായി മദ്യം കഴിയ്‌ക്കുന്നവരും മദ്യവിരോധികളുമെല്ലാം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി മല്യയ്‌ക്കെതിരെ രംഗത്തെത്തിക്കഴിഞ്ഞു.
മിക്കവാറും എംപിമാര്‍ സമ്മാനം മല്യക്കുതന്നെ തിരിച്ചയച്ചിട്ടുണ്ട്. സംഭവത്തില്‍ ഏറെ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത് ബിജെപിയാണ്. ബിജെപി എംപി പ്രഭാത് ഝാ സമ്മാനം തിരിച്ചയച്ചതിനൊപ്പം മല്യയെ വിമര്‍ശിച്ചുകൊണ്ട് ഒരു കത്തും അയച്ചിട്ടുണ്ട്.
രാജ്യത്ത് പലരും മദ്യപിക്കുന്നവരായിരിക്കാം, എന്നാല്‍ ഈ സമ്മാനം എന്റെ ജീവിതരീതിക്ക് യോജിച്ചതല്ല. താങ്കള്‍ക്ക് ദീപാവലി ആശംസിക്കാനുള്ള അവകാശമുണ്ട്. പക്ഷേ രാജ്യത്തെ അറിയപ്പെടുന്ന വ്യവസായിയും മുന്‍ എംപിയുമായ നിങ്ങല്‍ ഇന്ത്യന്‍ സമൂഹത്തെയും പാര്‍ലമെന്ററി മര്യാദകളെയും ലംഘിക്കുകയാണ് മദ്യം അയച്ചതിലൂടെ ചെയ്‌തിരിക്കുന്നത്-ഝായുടെ കത്തില്‍ പറയുന്നു.
മദ്യം അയച്ച് മര്യാദലംഘിച്ച മല്യയ്‌ക്കെതിരെ പിഴ ഈടാക്കാനാണ് ദില്ലി സര്‍ക്കാര്‍ ആലോചിക്കുന്നത്.












Click it and Unblock the Notifications