കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോയിസ്‌റ്റ്‌ അക്രമം തുടരുന്നു

Google Oneindia Malayalam News

റാഞ്ചി: മാവോയിസ്‌റ്റുകള്‍ ആഹ്വാനം ചെയ്‌ത ബന്ദിന്റെ രണ്ടാം ദിവസവും വ്യാപകമായ അക്രമം. ജാര്‍ഖ്‌ണ്ഡിലെ ഛത്ര ജില്ലയിലെ സ്‌കൂള്‍ കെട്ടിടം അക്രമികള്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്തു. ഡൈനാമിറ്റുകളുമായെത്തിയ നക്‌സല്‍ സംഘം നവാഡിയ സ്‌കൂള്‍ സ്‌ഫോടനത്തിലൂടെ തകര്‍ക്കുകയായിരുന്നു. സ്‌കൂള്‍ കെട്ടിടത്തിന്‌ വന്‍ നാശനഷ്ടമുണ്ടായെന്ന്‌ ഛത്ര എസ്‌പി ഡിബി ശര്‍മ പറഞ്ഞു.

നക്‌സലുകളെ ചെറുക്കാനായി സായുധ സേനയയെ രംഗത്തിറക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ്‌ രണ്ട്‌ ദിവസത്തെ ബന്ദിന്‌ ആഹ്വാനം ചെയ്‌തത്‌.

ബീഹാറിലും നക്‌സലുകളുടെ അക്രമം രൂക്ഷമാണ്‌. ലക്ഷിസാരി ജില്ലയിലെ ബാന്‍ഷിപൂരില്‍ ഒരു റെയില്‍വേ സ്‌റ്റേഷന്‍ അഗിനിരയാക്കിയ അക്രമികള്‍ സ്‌റ്റേഷന്‍ മാസ്റ്ററടക്കം എട്ട്‌ ഉദ്യോഗസ്ഥരെ ബന്ദികളാക്കി.

തിങ്കളാഴ്‌ച അര്‍ദ്ധരാത്രിയോടെയാണ്‌ നൂറ്റിയമ്പതോളം വരുന്ന അക്രമിസംഘം റെയില്‍വേ സ്‌റ്റേഷന്‍ ആക്രമിച്ചത്‌. പൂര്‍വ മദ്ധ്യ റെയില്‍വേയിലെ ദനാപൂര്‍ ഡിവിഷനില്‍ പെട്ട പ്രധാന മേഖലയാണിത്‌. റെയില്‍വേ പാനല്‍ റൂം ചുട്ടെരിച്ച അക്രമികള്‍ ട്രാഫിക്‌ കണ്‍ട്രോള്‍ സംവിധാനവും തകര്‍ത്തു. പിന്നീട്‌ ബന്ദികളെ നക്‌സലുകള്‍ തന്നെ മോചിപ്പിച്ചു. ആക്രമണത്തെത്തുടര്‍ന്ന്‌ ഈ റൂട്ടില്‍ ആറ്‌ മണിക്കൂറോളം റെയില്‍ ഗതാഗതം തടസ്സപ്പെട്ടു.

ഇന്ന്‌ പുലര്‍ച്ചെ മുംഗര്‍ ജില്ലയില്‍ ഒത്തുകൂടിയ നൂറോളം അക്രമികള്‍ സാംഗ്രാംപൂരിലുള്ള ഒരു ബ്ലോക്‌ ഓഫീസ്‌ കെട്ടിടം സ്‌ഫോടനത്തിലൂടെ തകര്‍ത്തു. ഐപിഐ (മാവോയിസ്റ്റ്‌) സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്‌. പദായിയ, ഗയ എന്നിവിടങ്ങളില്‍ സ്വകാര്യ ടെലികോം കമ്പനികളുടെ മൊബൈല്‍ ടവര്‍ അക്രമികള്‍ തകര്‍ത്തു.

മാവോയിസ്‌റ്റ്‌ ബന്ദ്‌ ജാര്‍ഖണ്ഡിലെ ഗ്രാമീണ മേഖലയെ പൂര്‍ണമായി സ്‌തംഭിപ്പിച്ചു. ഇവിടങ്ങളില്‍ ഗതാഗതവും ഫാക്ടറികളുടെ പ്രവര്‍ത്തനങ്ങളുമെല്ലാം തടസ്സപ്പെട്ടിരിയ്‌ക്കുകയാണ്‌. എന്നാല്‍ സംസ്ഥാനത്തെ നഗരങ്ങളില്‍ ബന്ദ്‌ ഒരു ചെറിയ പ്രതികരണം പോലും സൃഷ്ടിച്ചില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X