ഇന്ത്യയിലെ കോടതിയില്‍ വിശ്വാസമില്ലെന്ന് കസബ്
മുംബൈ: ഇന്ത്യയിലെ കോടതികളില്‍ തനിക്കു വിശ്വാസമില്ലെന്ന് മുംബൈ ആക്രമണക്കേസിലെ പ്രതി അജ്മല്‍ കസബ്.
നവംബര്‍ 26 ഭീകരാക്രമണക്കേസിന്റെ വിചാരണ അന്താരാഷ്ട്ര കോടതിയിലേക്ക് മാറ്റണമെന്നുമുള്ള അജ്മല്‍ കസബിന്റെ അപേക്ഷ കോടതി തള്ളി.
ജയില്‍ അധികൃതര്‍ വഴിയാണ് കസബ് അപേക്ഷ നല്‍കിയത്. കസബിന്റെ ഉറുദുവിലുള്ള അപേക്ഷ മറാത്തിയിലേക്ക് മൊഴിമാറ്റി കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.
നിങ്ങള്‍തന്നെയാണോ അപേക്ഷ എഴുതിയതെന്ന ജഡ്ജിയുടെ ചോദ്യത്തിന് അതേയെന്ന് കസബ് മറുപടി പറഞ്ഞു. കസബിന്റെ കത്തു തെറ്റിദ്ധരിപ്പിക്കുന്നതാ ണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് അഭ്യര്‍ഥിച്ചുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ വിചാരണ നിര്‍ത്തിവെക്കണമെന്നുള്ള മറ്റൊരു പ്രതി ഫാഹിം അന്‍സാരിയുടെ ഹര്‍ജിയും കോടതി തള്ളി.












Click it and Unblock the Notifications