കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നിടത്തും പോളിങ് മന്ദഗതിയില്‍

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര, ഹരിയാന, അരുണാചല്‍പ്രദേശ് നിയമസഭകളിലേക്ക് വോട്ടെടുപ്പ് പുരോഗമിക്കുന്നു. മൂന്നിടത്തും മന്ദഗതിയിലാണ് വോട്ടെടുപ്പ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന വലിയ തിരഞ്ഞെടുപ്പായതുകൊണ്ടുതന്നെ രാഷ്ട്രീയ കക്ഷികള്‍ ഇതിന് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്.

ഹരിയാനയിലെ ഗുല്‍ഹാ മണ്ഡലത്തില്‍ പോളിങ് ഏജന്റുമാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

മഹാരാഷ്ട്രാ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നതിനിടെ ഗാഡ്ചിരോലിയില്‍ കസന്‍സുറില്‍ നക്‌സല്‍ ആക്രമണം. എന്നാല്‍ പോളിങ് സ്‌റ്റേഷനിലുണ്ടായിരുന്ന ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

1.29 ലക്ഷം പോലീസുകാരെയും സി.ആര്‍.എം.എഫ് ഭടന്മാരായെയും തിരഞ്ഞെടുപ്പ് സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. മാവോവാദികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തത് കണക്കിലെടുത്ത് വന്‍ സുരക്ഷാ സന്നാഹങ്ങളാണ് തിരഞ്ഞെടുപ്പിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
11:43 AM

മൂന്ന് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ്
മുംബൈ: മഹാരാഷ്ട്ര, ഹരിയാന, അരുണാചല്‍ പ്രദേശ് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ മാവോവാദികള്‍ ആഹ്വാനം ചെയ്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത സുരക്ഷയിലാണ് തിരഞ്ഞെടുപ്പ്.

1.29 ലക്ഷം പൊലീസുകാരും അര്‍ധസൈനികരുമാണ് സുരക്ഷ ഉറപ്പാക്കുന്നതിനായി രംഗത്തുള്ളത്. 288 മണ്ഡലങ്ങളുള്ള മഹാരാഷ്ട്രത്തില്‍ 7.5 കോടി വോട്ടര്‍മാരാണുള്ളത്. 84,000 ബൂത്തുകളാണ് പോളിങ്ങിനായി സജ്ജീകരിച്ചിരിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന പ്രധാന തിരഞ്ഞെടുപ്പിന്റെ ഫലം രാഷ്ട്രീയ കക്ഷികള്‍ ഏറെ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്.

മഹാരാഷ്ട്രത്തില്‍ 2004 ല്‍ കോണ്‍ഗ്രസ് സഖ്യം 140 സീറ്റ് നേടിയാണ് അധികാരത്തിലെത്തിയത്. ശിവസേന സഖ്യം അന്ന് 116 സീറ്റ് നേടിയപ്പോള്‍ 19 സ്വതന്ത്രന്മാരും വിജയിച്ചു. സിപിഎം മൂന്ന് സീറ്റുകളിലും ജനസുരാജ്യ പാര്‍ട്ടി നാലും സീറ്റുകളിലും വിജയിച്ചു.

എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ഭരിക്കുന്ന ഇവിടെ കോണ്‍ഗ്രസ്-എന്‍സിപി സഖ്യവും ശിവസേന-ബിജെപി സഖ്യവുമാണ് പ്രധാനമായും മത്സരരംഗത്തുളളത്.

ഹരിയാനയിലും അരുണാചലിലും കോണ്‍ഗ്രസ് വിജയം ഉറപ്പാക്കിയാണ് മത്സരിക്കുന്നത്. ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്ക് 1,222 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും ഭരണത്തിലിരിക്കുന്നത് കോണ്‍ഗ്രസാണ് ഏവിടെയെങ്കിലും തോല്‍വി സംഭവിച്ചാല്‍ അത് യുപിഎ സര്‍ക്കാറിനെതിരായ വികാരമായിട്ടായിരിക്കും വ്യാഖ്യാനിക്കപ്പെടുക.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേതാക്കളായ മുഖ്യമന്ത്രി അശോക് ചവാന്‍, വ്യവസായ മന്ത്രി നാരായണ റാണെ, എന്‍സിപി നേതാക്കളായ ഉപമുഖ്യമന്ത്രി ഛഗന്‍ ഭുജ്ബല്‍, ധനകാര്യമന്ത്രി ജയന്ത് പാട്ടീല്‍, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ആര്‍.ആര്‍.പാട്ടീല്‍, ശിവസേന നേതാവും പ്രതിപക്ഷനേതാവുമായ രാംദാസ് കദം, മുന്നാം മുന്നണിയുടെ സ്ഥാനാര്‍ഥിയായി രംഗത്തുള്ള ക്രിക്കറ്റര്‍ വിനോദ് കാംബ്ലി തുടങ്ങിയവരാണ് മത്സരരംഗത്തെ പ്രമുഖര്‍.

8:40 AM

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X