കേരളത്തില്‍ 47 പേര്‍ക്ക് കൂടി പന്നിപ്പനി
ദില്ലി: രാജ്യത്ത് പന്നിപ്പനി പടര്‍ന്നുപിടിയ്‌ക്കുന്നത് തുടരുന്നു. തിങ്കളാഴ്‌ച ഒറ്റദിവസം 169 പന്നിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തതില്‍ 47 എണ്ണം കേരളത്തിലാണ്. ദില്ലിയില്‍ 42, മഹാരാഷ്ട്രയില്‍ 35, തമിഴ്‌നാട്ടില്‍ 20, ഉത്തര്‍പ്രദേശില്‍ ഏഴ് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കണക്കുകള്‍.
പുതുതായി രോഗബാധ കണ്ടെത്തിയവരില്‍ രണ്ട് പേര്‍ മാത്രമേ സമീപകാലത്ത് വിദേശയാത്ര നടത്തിയവരുള്ളൂ. ബാക്കിയുള്ളവര്‍ക്കു നാട്ടില്‍ നിന്നുതന്നെ രോഗം ബാധിച്ചതാണ്. ഇത്രയും നാള്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന പനിബാധ സ്വദേശീയരിലും വ്യാപകമായി കാണാന്‍ തുടങ്ങിയതിന്റെ ലക്ഷണങ്ങളാണ് ഇത്രയധികം കേസുകള്‍ ഒരുമിച്ച് റിപ്പോര്‍ട്ട് ചെയ്‌തതെന്ന് ആരോഗ്യവിദഗ്‌ധര്‍ വിലയിരുത്തുന്നു.
രാജ്യമൊട്ടാകെ ഇതുവരെ 12,043 പേര്‍ക്ക് പന്നിപ്പനി പിടിപെട്ടതായാണ് കണക്കുകള്‍. ഇതില്‍ 389 പേര്‍ മരിച്ചു.












Click it and Unblock the Notifications