മത്സരിക്കാനില്ലെന്ന് ബാലചന്ദ്രന്‍
എറണാകുളം: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് മുന്‍ മേയര്‍ കെ ബാലചന്ദ്രന്‍. ഇക്കാര്യം സിപിഎം നേതൃത്വത്തെ അറയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. തന്റെ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യവുമായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ബുധനാഴ്‌ച ബാലചന്ദ്രനുമായി കൂടിക്കാഴ്‌ച നടത്താനിരിക്കെയാണ് അദ്ദേഹം സ്വന്തം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങല്‍ മൂലമാണ് താന്‍ മത്സരിക്കാത്തതെന്നാണ് അദ്ദേഹം പറയുന്നത്.
മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, ജസ്റ്റി വി ആര്‍ കൃഷ്ണയ്യര്‍ എന്നിവര്‍ ബാലചന്ദ്രനെ ടെലഫോണില്‍ വിളിച്ചെങ്കിലും സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അദ്ദേഹം നേതാക്കളോട് ആവശ്യപ്പെട്ടു.
ഇതിനിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ണിയിക്കാനായി ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റിയോഗം തീരുമാനമാകാതെ പിരിഞ്ഞു. ബാലചന്ദ്രനെ ഇനിയും നിര്‍ബ്ബന്ധിക്കേണ്ടതില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനമെന്നറിയുന്നു.
ചൊവ്വാഴ്‌ച നടക്കുന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച് വൈകീട്ട് നടക്കുന്ന മണ്ഡലം കണ്‍വെന്‍ഷനില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.
കെ.എന്‍ ഉണ്ണികൃഷ്‌ണനും എം അനില്‍ക്കുമാറും ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ആദ്യഘട്ടത്തില്‍ പാര്‍ട്ടി പരിഗണിച്ചിരുന്നു. എന്നാല്‍ പിന്നീട് ബാലചന്ദ്രന്‍ തന്നെ മത്സരിക്കണമെന്ന രീതിയിലായിരുന്നു ചര്‍ച്ചകള്‍.
സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ പാര്‍ട്ടി ഇത്രമേല്‍ സമ്മര്‍ദ്ദമനുഭവിക്കുന്നത് ഇതാദ്യമായിട്ടാണ്. സാധാരണ നിലയില്‍ തിരഞ്ഞെടുപ്പിന് വളരെ മുമ്പേതന്നെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതാണ് പാര്‍ട്ടിയുടെ രീതി.












Click it and Unblock the Notifications